എസ്ബിഐ ക്ലർക്ക് മെയിൻസ് 2025 പരീക്ഷാ ഫലം പുറത്ത്

result
result

എസ്ബിഐ ക്ലർക്ക് മെയിൻസ് 2025 പരീക്ഷയുടെ ഫലം പ്രഖ്യാപിച്ചു. ഔദ്യോഗിക എസ്ബിഐ വെബ്‌സൈറ്റായ sbi.co.in ലൂടെ ജൂനിയർ അസോസിയേറ്റ് (കസ്റ്റമർ സപ്പോർട്ട് & സെയിൽസ്) മെയിൻസ് ഫലം പരിശോധിക്കാം. 2025 ഏപ്രിൽ 10, 12 തീയതികളിലായിരുന്നു പരീക്ഷ. 13,732 ക്ലറിക്കൽ ഒഴിവുകളിലേക്കാണ് നിയമനം നടത്തുന്നത്.

tRootC1469263">

sbi.co.in എന്ന ഔദ്യോഗിക എസ്ബിഐ വെബ്സൈറ്റിൽ പ്രവേശിക്കുക. തുടർന്ന് കരിയേ‍ഴ്സ് (Careers) എന്ന വിഭാഗത്തിലേക്ക് പോവുക. അവിടെ നിന്നും ‘Current Openings’ ടാബിൽ ക്ലിക്ക് ചെയ്യുക. ജൂനിയർ അസോസിയേറ്റ്സ് നിയമനം (Recruitment of Junior Associates – Customer Support & Sales) എന്ന ലിങ്ക് കണ്ടെത്തി ക്ലിക്ക് ചെയ്യുക. നിങ്ങളുടെ രജിസ്ട്രേഷൻ നമ്പർ അല്ലെങ്കിൽ റോൾ നമ്പർ ജനനത്തീയതിയോടൊപ്പം നൽകുക.

ഇവിടുന്ന് നിങ്ങളുടെ സ്‌കോർകാർഡ് ഡൗൺലോഡ് ചെയ്ത് ഭാവിയിലെ ആവശ്യങ്ങൾക്കായി സേവ് ചെയ്യാം. യോഗ്യത നേടിയ ഉദ്യോഗാർത്ഥികളുടെ റോൾ നമ്പറുകൾ ഉൾപ്പെടുത്തിയുള്ള ഒരു പിഡിഎഫ് ഫയലായും ഫലം ലഭ്യമാണ്. Ctrl+F ഫംഗ്ഷൻ ഉപയോഗിച്ച് നിങ്ങളുടെ റോൾ നമ്പർ വേഗത്തിൽ തിരയാവുന്നതാണ്.

ജനറൽ വിഭാഗത്തിന് 5870, ഒബിസിക്ക് 3001, എസ് സി 2118, എസ് ടിക്ക് 1385, ഇ ഡബ്ല്യു എസ് 1361 എന്നിങ്ങനെയാണ് ഒഴിവുകൾ.

Tags