പഹൽഗാം ഭീകരാക്രമണത്തിൽ മോദിയുടെ രാജി ആരെങ്കിലും ആവശ്യപ്പെടുമോ? മന്ത്രി സതീഷ് ജർക്കിഹോളി


മംഗളൂരു: പഹൽഗാം ഭീകരാക്രമണത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ രാജി ആരെങ്കിലും ആവശ്യപ്പെടുമോയെന്ന് കർണാടക പൊതുമരാമത്ത് മന്ത്രി സതീഷ് ജാർക്കിഹോളി. ചിന്നസ്വാമി സ്റ്റേഡിയം ദുരന്തത്തിന്റെ പേരിൽ കർണാടക മുഖ്യമന്ത്രി രാജിവെക്കണമെന്ന ആവശ്യത്തോട് ചിക്കമഗളൂരുവിൽ പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
tRootC1469263">നേരത്തെ ആർ.സി.ബിയുടെ വിജയാഘോഷ ചടങ്ങിനിടെ ആളുകൾ മരിച്ചതിൽ ബി.ജെ.പി, മുഖ്യമന്ത്രി സിദ്ധരാമയ്യയുടെ രാജി ആവശ്യപ്പെട്ടിരുന്നു. 26 സിവിലിയൻമാരാണ് പഹൽഗാമിൽ കൊല്ലപ്പെട്ടത്. അതിന് പ്രതിപക്ഷ പാർട്ടികൾ ആരെങ്കിലും പ്രധാനമന്ത്രിയുടെ രാജി ആവശ്യപ്പെട്ടോ? കോൺഗ്രസ് കേന്ദ്ര സർക്കാറിനൊപ്പം നിൽക്കുകയായിരുന്നു അപ്പോൾ ചെയ്തതെന്ന് മാധ്യമങ്ങളോട് സംസാരിക്കവെ അദ്ദേഹം പറഞ്ഞു.

ആർ.സി.ബി പരിപാടി നടത്തിയതിൽ വീഴ്ചയുണ്ടായിട്ടുണ്ടെന്നും അദ്ദേഹം സമ്മതിച്ചു. പരിപാടിക്ക് ആരാണ് അനുമതി തേടിയതെന്നും ആരാണ് അത് കൊടുത്തതെന്നും ഇപ്പോൾ വ്യക്തമല്ല. ഇനി ഇത്തരം പരിപാടികൾ നടത്തുമ്പോൾ പാലിക്കേണ്ട മുൻകരുതലുകളെ കുറിച്ച് നിർദേശം നൽകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.