സഞ്ജു സാംസണ്‍ ഡല്‍ഹി സര്‍ക്കാരിന്റെ ബ്രാന്‍ഡ് അംബാസഡര്‍

sanju

തന്റെ കുട്ടിക്കാലവും ക്രിക്കറ്റ് ജീവതത്തിന്റെ തുടക്കവും ഡല്‍ഹിയിലായിരുന്നതിനാല്‍ നഗരവുമായി സഞ്ജുവിന് പ്രത്യേക ബന്ധമുണ്ടെന്ന് എക്‌സില്‍ പങ്കുവെച്ച കുറിപ്പില്‍ മുഖ്യമന്ത്രി വ്യക്തമാക്കി.

ഇന്ത്യന്‍ ക്രിക്കറ്റ് താരം സഞ്ജു സാംസണ്‍ ഡല്‍ഹി മോത്തി നഗറിലെ 'ജനകൗശല്‍ കേന്ദ്ര'യുടെ ബ്രാന്‍ഡ് അംബാസഡറായി നിയമിതനായി. ഡല്‍ഹി മുഖ്യമന്ത്രി രേഖ ഗുപ്തയുമായി സഞ്ജു സാംസണ്‍ കൂടിക്കാഴ്ച നടത്തി. മദന്‍ ലാല്‍ ഖുറാന ഫൗണ്ടേഷന്‍ ഏര്‍പ്പെടുത്തിയ ഈ പദവിയിലൂടെ ഡല്‍ഹിയിലെ യുവാക്കള്‍ക്ക് നൈപുണ്യ വികസനത്തിനും സ്വയംപര്യാപ്തതയ്ക്കും സഞ്ജുവിന്റെ സാന്നിധ്യം പ്രചോദനമാകുമെന്ന് മുഖ്യമന്ത്രി പറഞ്ഞു.

തന്റെ കുട്ടിക്കാലവും ക്രിക്കറ്റ് ജീവതത്തിന്റെ തുടക്കവും ഡല്‍ഹിയിലായിരുന്നതിനാല്‍ നഗരവുമായി സഞ്ജുവിന് പ്രത്യേക ബന്ധമുണ്ടെന്ന് എക്‌സില്‍ പങ്കുവെച്ച കുറിപ്പില്‍ മുഖ്യമന്ത്രി വ്യക്തമാക്കി. താരത്തെ 'ടീം ഡല്‍ഹി'യിലേക്ക് സ്വാഗതം ചെയ്തു. എം.എല്‍.എ ഹരീഷ് ഖുറാന, ട്രിനിറ്റി ഫൗണ്ടേഷന്‍, ഐ.എ.സി.ടി എഡ്യൂക്കേഷന്‍ എന്നിവയുടെ പ്രതിനിധികളും കൂടിക്കാഴ്ചയില്‍ പങ്കെടുത്തു.

Tags