കളഞ്ഞു കിട്ടിയ 45 പവന്‍ പൊലീസില്‍ ഏല്‍പ്പിച്ച് ശുചികരണ തൊഴിലാളി: ഒരുലക്ഷം രൂപ സമ്മാനിച്ച് എം കെ സ്റ്റാലിന്‍

stalin

ത്യാഗരാജ നഗര്‍ മുപ്പാത്തമ്മന്‍ കോവില്‍ തെരുവിലെ മാലിന്യം നീക്കുന്ന പത്മ(46)യ്ക്കാണ് സ്വര്‍ണനാണയങ്ങള്‍ കിട്ടിയത്.


ജോലിക്കിടെ തെരുവില്‍ നിന്ന് വീണു കിട്ടിയ 45 സ്വര്‍ണനാണയങ്ങള്‍ പൊലീസില്‍ ഏല്‍പ്പിച്ച് മാതൃക കാട്ടി ശുചികരണ തൊഴിലാളി. ത്യാഗരാജ നഗര്‍ മുപ്പാത്തമ്മന്‍ കോവില്‍ തെരുവിലെ മാലിന്യം നീക്കുന്ന പത്മ(46)യ്ക്കാണ് സ്വര്‍ണനാണയങ്ങള്‍ കിട്ടിയത്. പത്മ ഉടനെ തന്നെ പോണ്ടിബസാര്‍ പൊലീസ് സ്റ്റേഷനില്‍ സ്വര്‍ണനാണയങ്ങള്‍ ഏല്‍പ്പിച്ചു. സ്വര്‍ണത്തിന് വില കൂടികൊണ്ടിരിക്കെ 45 ലക്ഷം രൂപ വിലവരുന്ന സ്വര്‍ണം തിരിച്ചു നല്‍കി കൊണ്ടാണ് പത്മയുടെ മാതൃകാപരമായ പ്രവര്‍ത്തി.

tRootC1469263">

പത്മയുടെ സത്യസന്ധതയെ അഭിനന്ദിച്ചുകൊണ്ട് തമിഴ് നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിന്‍ ഒരുലക്ഷം രൂപ സമ്മാനം നല്‍കി. പോണ്ടി ബസാര്‍ പൊലീസും പത്മയെ അഭിനന്ദിച്ചിരുന്നു. സ്വര്‍ണം നഷ്ടപ്പെട്ട നങ്കനല്ലൂരിലെ രമേഷ് ഞായറാഴ്ച തന്നെ പോണ്ടി ബസാര്‍ പൊലീസില്‍ പരാതി നല്‍കിയിരുന്നു. തുടര്‍ന്ന് പൊലീസ് രമേഷിനെ വിളിച്ചുവരുത്തി സ്വര്‍ണം ഏല്‍പ്പിച്ചു.

Tags