പ്രതിവർഷം 7.56 ലക്ഷം രൂപ വരെ ശമ്പളം; സൗത്ത് ഇന്ത്യൻ ബാങ്കിൽ അവസരം
സൗത്ത് ഇന്ത്യൻ ബാങ്കിൽ ജൂനിയർ ഓഫീസർ, ബിസിനസ് പ്രമോഷൻ ഓഫീസർ തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചുകൊണ്ട് ഔദ്യോഗിക വിജ്ഞാപനം പുറത്തിറങ്ങി. ഏതെങ്കിലും വിഷയത്തിൽ ബിരുദമുള്ളവർക്ക് ഈ ഒഴിവുകളിലേക്ക് അപേക്ഷിക്കാം. ഫെബ്രുവരി 20 മുതൽ അപേക്ഷകൾ സ്വീകരിച്ചു തുടങ്ങിയിട്ടുണ്ട്. മാർച്ച് 2 ആണ് അപേക്ഷ സമർപ്പിക്കാനുള്ള അവസാന തീയതി. ബാങ്ക്, എൻബിഎഫ്‌സി അല്ലെങ്കിൽ മറ്റ് ധനകാര്യ സ്ഥാപനങ്ങളിൽ കുറഞ്ഞത് രണ്ട് വർഷത്തെ പ്രവൃത്തിപരിചയം ഉള്ളവർക്ക് മുൻഗണന ലഭിക്കും.
തിരഞ്ഞെടുക്കപ്പെടുന്നവർക്ക് പ്രതിവർഷം 7.56 ലക്ഷം രൂപ വരെയാണ് ശമ്പളമായി ലഭിക്കുക. ഉയർന്ന പ്രായപരിധി 30 വയസ്സായി നിശ്ചയിച്ചിട്ടുണ്ടെങ്കിലും, പട്ടികജാതി/പട്ടികവർഗ വിഭാഗത്തിൽപ്പെട്ട ഉദ്യോഗാർത്ഥികൾക്ക് അഞ്ച് വർഷത്തെ ഇളവ് അനുവദനീയമാണ്. തുടക്കത്തിൽ മൂന്ന് വർഷത്തെ കരാർ അടിസ്ഥാനത്തിലായിരിക്കും നിയമനം. പിന്നീട് ബാങ്കിന്റെ ആവശ്യകതയും ഉദ്യോഗാർത്ഥിയുടെ പ്രകടനവും വിലയിരുത്തി കരാർ കാലാവധി നീട്ടുകയോ വിവേചനാധികാരത്തിന് വിധേയമായി സ്ഥിരപ്പെടുത്തുകയോ ചെയ്യാം.
പ്രാരംഭ കരാർ കാലാവധി വിജയകരമായി പൂർത്തിയാക്കുന്നവരെ അന്നത്തെ നിലവിലുള്ള മാനദണ്ഡങ്ങൾക്കനുസരിച്ച് അസിസ്റ്റന്റ് മാനേജർ (സ്കെയിൽ I) തസ്തികയിലേക്ക് സ്ഥിര നിയമനത്തിനായി പരിഗണിക്കുന്നതാണ്. താല്പര്യമുള്ളവർക്ക് ബാങ്കിന്റെ ഔദ്യോഗിക വെബ്സൈറ്റ് വഴി ഓൺലൈനായി അപേക്ഷിക്കാം. പ്രകടനത്തിന്റെ അടിസ്ഥാനത്തിൽ മികച്ച കരിയർ വളർച്ച ആഗ്രഹിക്കുന്നവർക്ക് ഇതൊരു മികച്ച അവസരമാണ്.
.jpg)

