അവധിയെടുത്തതിന് ശമ്പളം വെട്ടിക്കുറച്ചു; സുരക്ഷാ ജീവനക്കാരൻ ബാങ്ക് മാനേജറെ വെടിവെച്ചു കൊന്നു
12,000 രൂപയാണ് തനിക്ക് ശമ്പളമായി ലഭിക്കുന്നതെന്നും അവധിയെടുത്താല്‍ ഇതില്‍ നിന്ന് 2000 മുതല്‍ 4000 രൂപ വരെ മാനേജര്‍ കുറവ് വരുത്താറുണ്ടെന്നും രവീന്ദ്ര ഹൂഡ പറഞ്ഞിരുന്നു
ഗാസിയാബാദ്: ഉത്തർപ്രദേശിലെ ലോണിയിലുള്ള പഞ്ചാബ് ആൻഡ് സിന്ധ് ബാങ്കില്‍ അവധിയെടുത്തതിന് ശമ്പളം വെട്ടിക്കുറച്ചതില്‍ പ്രകോപിതനായ സുരക്ഷാ ജീവനക്കാരൻ ബാങ്ക് മാനേജറെ വെടിവെച്ചു കൊന്നു. ബാങ്ക് മാനേജർ അഭിഷേക് കുമാർ (36) ആണ് കൊല്ലപ്പെട്ടത്. സംഭവത്തില്‍ സുരക്ഷാ ജീവനക്കാരനായ രവീന്ദ്ര ഹൂഡയെ പൊലീസ് അറസ്റ്റ് ചെയ്തു.
tRootC1469263">തിങ്കളാഴ്ച ഉച്ചക്ക് ജീവനക്കാര്‍ നോക്കിനില്‍ക്കെയായിരുന്നു സംഭവം. ഇയാള്‍ മുന്‍കൂട്ടി അറിയിക്കാതെ അവധി എടുക്കുന്നത് മാനേജര്‍ പലപ്പോഴും ചോദ്യംചെയ്തിരുന്നു.12,000 രൂപയാണ് തനിക്ക് ശമ്പളമായി ലഭിക്കുന്നതെന്നും അവധിയെടുത്താല്‍ ഇതില്‍ നിന്ന് 2000 മുതല്‍ 4000 രൂപ വരെ മാനേജര്‍ കുറവ് വരുത്താറുണ്ടെന്നും രവീന്ദ്ര ഹൂഡ പറഞ്ഞിരുന്നു. ഇതുമായി ബന്ധപ്പെട്ട് കഴിഞ്ഞ ദിവസം ഇരുവരും തമ്മില്‍ വാക്കേറ്റമുണ്ടായി.
വാക്കേറ്റത്തിന് അല്‍പസമയത്തിന് ശേഷം രവീന്ദ്ര ഹൂഡ തന്റെ തോക്കുമായി മാനേജരുടെ കാബിനിലേക്ക് കയറിച്ചെല്ലുകയും വെടിയുതിര്‍ക്കുകയുമായിരുന്നു.
.jpg)


