സെയ്ഫ് അലി ഖാന് കുത്തേറ്റ സംഭവം ; ശരീഫുള്‍ ഇസ്ലാമിനെതിരെ ശക്തമായ തെളിവുണ്ടെന്ന് മുംബൈ പൊലീസ്
![saif ali khan](https://keralaonlinenews.com/static/c1e/client/94744/uploaded/43fc4b64a52031f56b7f22decb7196f5.jpg?width=823&height=431&resizemode=4)
![saif ali khan](https://keralaonlinenews.com/static/c1e/client/94744/uploaded/43fc4b64a52031f56b7f22decb7196f5.jpg?width=382&height=200&resizemode=4)
അന്വേഷണം ശരിയായ ദിശയില്‍ തന്നെയാണ് നടക്കുന്നതെന്നും മുംബൈ പൊലീസ് അറിയിച്ചു.
ബോളിവുഡ് താരം സെയ്ഫ് അലി ഖാന് കുത്തേറ്റ സംഭവത്തില്‍ നിലവില്‍ ബംഗ്ലാദേശ് പൗരനായ ശരീഫുള്‍ ഇസ്ലാം മാത്രമാണ് പ്രതിയെന്ന് മുംബൈ പൊലീസ്. ശരീഫുള്ളിനെതിരെ ശക്തമായ തെളിവുകള്‍ ഉണ്ടെന്ന് പൊലീസ് പറഞ്ഞു.
അന്വേഷണം ശരിയായ ദിശയില്‍ തന്നെയാണ് നടക്കുന്നതെന്നും മുംബൈ പൊലീസ് അറിയിച്ചു. സെയ്ഫിന്റെ വീട്ടില്‍ നിന്ന് ലഭിച്ച വിരലടയാളങ്ങള്‍ പ്രതിയുടേതുമായി മാച്ച് ചെയ്യുന്നില്ലെന്ന വാദം പൊലീസ് തള്ളി. ബംഗ്ലാദേശില്‍ നിന്ന് ഇന്ത്യയില്‍ എത്തിയ പ്രതി കൊല്‍ക്കത്തയില്‍ താമസിച്ചിരുന്നുവെന്നും പൊലീസ് പറഞ്ഞു.
ഇക്കഴിഞ്ഞ ജനുവരി പതിനാറിനായിരുന്നു ബാന്ദ്രയിലെ വസതിയില്‍വെച്ച് സെയ്ഫ് അലി ഖാന് കുത്തേറ്റത്. ഇതിന് ശേഷം സെയ്ഫിനെ ബാന്ദ്രയിലെ ലീലാവതി ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സര്‍ജറിക്ക് പിന്നാലെയാണ് താരം വീട്ടിലേക്ക് മടങ്ങിയത്.
Tags
![അമിത് ഷായുടെ ജീവിതം സ്കൂളിൽ പഠിപ്പിക്കണമെന്ന ആവശ്യം ദേശീയ വിദ്യാഭ്യാസ കൗൺസിലിന്റെ പരിഗണനക്ക് വിട്ട് കേന്ദ്രം](https://keralaonlinenews.com/static/c1e/client/94744/uploaded/03789a7693db343dd867a877222f1052.jpg)
അമിത് ഷായുടെ ജീവിതം സ്കൂളിൽ പഠിപ്പിക്കണമെന്ന ആവശ്യം ദേശീയ വിദ്യാഭ്യാസ കൗൺസിലിന്റെ പരിഗണനക്ക് വിട്ട് കേന്ദ്രം
ന്യൂഡൽഹി : സ്കൂളുകളിൽ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായുടെ ജീവിതത്തെക്കുറിച്ച് പഠിപ്പിക്കണമെന്ന ആവശ്യം ദേശീയ വിദ്യാഭ്യാസ കൗൺസിലിന്റെ പരിഗണനക്ക് വിട്ട് കേന്ദ്ര സർക്കാർ. യു.പിയിലെ ഖൊരക്പൂർ കേന്ദ്രീകരി