സച്ചിന്‍ രാഹുലിനൊപ്പമുള്ള ചിത്രം ഡിലീറ്റ് ചെയ്തത് രാഷ്ട്രീയ സമ്മര്‍ദ്ദത്തെ തുടര്‍ന്നെന്ന് കോണ്‍ഗ്രസ്
Feb 13, 2026, 06:55 IST
കേരളത്തിലെ കോണ്‍ഗ്രസ് ഘടകമാണ് ആരോപണവുമായി രംഗത്തെത്തിയിരിക്കുന്നത്
ക്രിക്കറ്റ് ഇതിഹാസം സച്ചിന്‍ ടെണ്ടുല്‍ക്കര്‍ രാഷ്ട്രീയ സമ്മര്‍ദത്തെ തുടര്‍ന്ന് രാഹുല്‍ ഗാന്ധിക്കൊപ്പമുള്ള ചിത്രം ഡിലീറ്റ് ചെയ്തെന്ന ആരോപണവുമായി കോണ്‍ഗ്രസ്.
കേരളത്തിലെ കോണ്‍ഗ്രസ് ഘടകമാണ് ആരോപണവുമായി രംഗത്തെത്തിയിരിക്കുന്നത്. മകന്റെ വിവാഹം ക്ഷണിച്ച ശേഷം പ്രമുഖ ദേശീയ നേതാക്കള്‍ക്കൊപ്പമുള്ള ചിത്രങ്ങള്‍ തന്റെ സോഷ്യല്‍ മീഡിയ അക്കൗണ്ടില്‍ സച്ചിന്‍ പോസ്റ്റ് ചെയ്തിരുന്നു. ഇതില്‍ രാഹുല്‍ ഗാന്ധിക്കൊപ്പമുള്ള ചിത്രത്തിന് പ്രധാനമന്ത്രി നരേന്ദ്ര മോദിക്കൊപ്പമുള്ള ചിത്രത്തേക്കാള്‍ ഇരട്ടി ലൈക്കുകളും കമന്റുകളും ലഭിച്ചിരുന്നു. ഇതിന് പിന്നാലെ സച്ചിന് മേല്‍ സമ്മര്‍ദമുണ്ടായെന്നും അദ്ദേഹം പോസ്റ്റ് ഡിലീറ്റ് ചെയ്യുകയായിരുന്നു എന്നുമാണ് കോണ്‍ഗ്രസ് എക്സ് പേജിലൂടെ ആരോപിച്ചിരിക്കുന്നത്.
tRootC1469263">.jpg)


