രൂക്ഷമാകുന്ന പശ്ചിമേഷ‍്യൻ സംഘർഷം; ഇറാൻ വിദേശകാര‍്യ മന്ത്രിയുമായി ഫോണിൽ സംസാരിച്ച് എസ്. ജയശങ്കർ

Escalating tensions in the Middle East; S. Jaishankar speaks to Iranian Foreign Minister over phone

ന‍്യൂഡൽഹി: ഇറാന് നേരെ യു എസ് ഇസ്രായേൽ സംയുക്തക്രമണത്തിന് പിന്നാലെ ഇറാന്റെ  പശ്ചിമേഷ‍്യക്കെതിരായ സംഘർഷത്തിൽ ആശങ്ക പ്രകടിപ്പിച്ച് ഇന്ത്യ. പശ്ചിമേഷ‍്യ സംഘർഷം അതി രൂക്ഷമായി തുടരുന്ന പശ്ചാത്തലത്തിൽ‌ ഇറാൻ വിദേശകാര‍്യമന്ത്രിയായ അബ്ബാസ് അരാക്ചിയുമായി ഇന്ത‍്യയുടെ വിദേശകാര‍്യ മന്ത്രി എസ്. ജയശങ്കർ ഫോണിൽ ബന്ധപ്പെട്ടു. സംസാരിച്ച കാര‍്യം ജയശങ്കർ എക്സിലൂടെയാണ് അറിയിച്ചത്.

tRootC1469263">

എന്നാൽ ഇരുവരും തമ്മിൽ എന്താണ് സംസാരിച്ചതെന്ന കാര‍്യത്തിൽ വ‍്യക്തതയില്ല. വ‍്യാഴാഴ്ച ഉച്ചയോടെ ഇറാന്‍റെ പരമോന്നത നേതാവായ ആയത്തുള്ള അലി ഖമനേയിയയുടെ മരണത്തിൽ സർക്കാരിനു വേണ്ടി വിദേശകാര‍്യ സെക്രട്ടറി വിക്രം മിസ്രി ഡൽഹിയിലെ ഇറാൻ എംബസി സന്ദർശിച്ച് അനുശോചനം രേഖപ്പെടുത്തിയിരുന്നു.
 

Tags