‘റഷ്യയിൽ നിന്ന് എണ്ണ വാങ്ങില്ല’; ഇന്ത്യ ഉറപ്പ് നൽകിയെന്ന് അമേരിക്ക , വ്യാപാര കരാറില്‍ സംയുക്ത പ്രസ്താവന

Efforts are being made to conclude trade talks as soon as possible: Modi

ഇന്ത്യ അമേരിക്ക വ്യാപാര കരാറില്‍ സംയുക്ത പ്രസ്താവനയിറക്കി ഇരുരാജ്യങ്ങളും. അമേരിക്കയില്‍ നിന്നുള്ള നിരവധി കാര്‍ഷിക വ്യവസായിക ഉത്പന്നങ്ങള്‍ക്ക് നികുതിയില്ല. റഷ്യയില്‍ നിന്ന് എണ്ണ വാങ്ങുന്നത് ഇന്ത്യ നിര്‍ത്തുംമെന്നാണ്  അമേരിക്കയുടെ സ്ഥിരീകരണം. ട്രംപിന് നന്ദി പറഞ്ഞു മോദി.

tRootC1469263">

വ്യാപാര കരാറിലൂടെ അമേരിക്കയുടെ സാമ്രാജ്യത്വ താല്‍പ്പര്യങ്ങള്‍ക്ക് പൂര്‍ണമായും ഇന്ത്യയുടെ പരമാധികാരത്തെ അടിയറവ് വെക്കുകയാണ് മോദി സര്‍ക്കാര്‍. കരാര്‍ പ്രകാരം യുഎസില്‍ നിന്നുള്ള ചുവന്ന ചോളം, കശുവണ്ടി, ബദാം, പഴവര്‍ഗങ്ങള്‍, സോയാബീന്‍ ഓയില്‍, വൈന്‍, സ്പിരിറ്റ് എന്നിവയുള്‍പ്പെടെയുള്ള ഭക്ഷ്യ-കാര്‍ഷിക ഉല്‍പന്നങ്ങളുടെ ഇറക്കുമതി തീരുവ ഇന്ത്യ ഒഴിവാക്കുകയോ കുറയ്ക്കുകയോ ചെയ്യും.

ഇന്ത്യന്‍ ഉല്‍പന്നങ്ങള്‍ക്ക് യുഎസ് ചുമത്തിയിരുന്ന 25 ശതമാനം നികുതി 18 ശതമാനം ആയി കുറക്കുമെന്നതാണ് ധാരണ. 5 വര്‍ഷത്തിനുള്ളില്‍ 50,000 കോടി ഡോളറിന്റെ ഉത്പന്നങ്ങള്‍ ഇന്ത്യ അമേരിക്കയില്‍ നിന്ന് ഇറക്കുമതി ചെയ്യും. റഷ്യയില്‍ നിന്ന് ഇന്ത്യ എണ്ണ വാങ്ങുന്നത് നിര്‍ത്തുമെന്ന് ഉറപ്പ് നല്‍കിയതോടെയാണ് 25ശതമാനം അധിക തീരുവ അമേരിക്ക റദ്ദാക്കിയത്.

എന്നാല്‍ ഇന്ത്യ റഷ്യയില്‍ നിന്ന് എണ്ണ ഇറക്കുമതി പുനരാരംഭിച്ചാല്‍ ഈ തീരുവ വീണ്ടും ചുമത്തുമെന്നാണ് ട്രംപിന്റെ മുന്നറിയിപ്പ്. കാര്‍ഷിക മേഖലയെയടക്കം ബാധിക്കുന്ന കരാറിൽ അവ്യക്തത തുടരുമ്പോഴും സംയുക്ത പ്രസ്താവനയില്‍ ട്രംപിന് മോദി നന്ദി പറഞ്ഞു. ഇതോടെ ട്രംപിന്റെ ഭീഷണിക്ക് മുൻപിൽ മോദി മുട്ടുമടക്കിയെന്നാരോപണം ശക്തമാണ്.
 

Tags