തിരുച്ചിറപ്പള്ളി ഈസ്റ്റില്‍ ടിവികെ സ്ഥാനാര്‍ത്ഥിയാകുമെന്ന അഭ്യൂഹം ; പ്രതികരിച്ച് രാഘവ ലോറന്‍സ്

raghava lawrence

ഈ മാസം 11ന് സുപ്രധാന തീരുമാനം എടുക്കുമെന്നും അമ്മയുടെ അനുഗ്രഹത്തോടെ തീരുമാനം അറിയിക്കുമെന്നുമാണ് രാഘവ ലോറന്‍സിന്റെ ഫേസ്ബുക്ക് പോസ്റ്റ്.

തിരുച്ചിറപ്പള്ളി ഈസ്റ്റില്‍ ടിവികെ സ്ഥാനാര്‍ത്ഥിയാകുമെന്ന അഭ്യൂഹങ്ങളോട് പ്രതികരിച്ച് നടന്‍ രാഘവ ലോറന്‍സ്. ഈ മാസം 11ന് സുപ്രധാന തീരുമാനം എടുക്കുമെന്നും അമ്മയുടെ അനുഗ്രഹത്തോടെ തീരുമാനം അറിയിക്കുമെന്നുമാണ് രാഘവ ലോറന്‍സിന്റെ ഫേസ്ബുക്ക് പോസ്റ്റ്.

നിലവില്‍ സിനിമാ ചിത്രീകരണത്തിന്റെ തിരക്കില്‍ ആണ്. ചിത്രീകരണം ഈ മാസം 10ന് അവസാനിക്കും എന്നും രാഘവ പറയുന്നു. മാറ്റം എന്ന ഹാഷ്ടാഗില്‍ ആണ് പോസ്റ്റുളളത്. ജീവകാരുണ്യ പ്രവര്‍ത്തനങ്ങളിലൂടെ ശ്രദ്ധേയന്‍ ആണ് നടന്‍ രാഘവ ലോറന്‍സ്. ''നിങ്ങളില്‍ ഒരാള്‍ മത്സരിക്കും ' എന്നായിരുന്നു ട്രിച്ചിയില്‍ മുഖ്യമന്ത്രി വിജയ് പറഞ്ഞത്.
 

Tags