'ആര്‍എസ്എസും അല്‍ഖ്വയ്ദയും ഒരുപോലെ'; രണ്ട് കൂട്ടരും വെറുപ്പ് പ്രചരിപ്പിക്കുന്നുവെന്ന് കോണ്‍ഗ്രസ് എംപി മാണിക്കം ടാഗോര്‍
വെറുപ്പ് പ്രചരിപ്പിക്കുന്നവരില്‍ നിന്ന് ഒന്നും പഠിക്കാനില്ലെന്നും മാണിക്കം ടാഗോര്‍ പറഞ്ഞു.
ആര്‍എസ്എസിനെതിരെ രൂക്ഷ വിമര്‍ശനവുമായി കോണ്‍ഗ്രസ് എംപി മാണിക്കം ടാഗോര്‍. ആര്‍എസ്എസും അല്‍ഖ്വയ്ദയും ഒരുപോലെയാണെന്നും രണ്ട് കൂട്ടരും വെറുപ്പ് പ്രചരിപ്പിക്കുകയാണെന്നും മാണിക്കം ടാഗോര്‍ പറഞ്ഞു. വെറുപ്പ് പ്രചരിപ്പിക്കുന്നവരില്‍ നിന്ന് ഒന്നും പഠിക്കാനില്ലെന്നും മാണിക്കം ടാഗോര്‍ പറഞ്ഞു. ആര്‍എസ്എസിന്റെ സംഘടനാ സംവിധാനത്തെ പുകഴ്ത്തി കോണ്‍ഗ്രസ് മുതിര്‍ന്ന നേതാവും രാജ്യസഭാംഗവുമായ ദിഗ്വിജയ് സിങ് രംഗത്തെത്തിയത് കോണ്‍ഗ്രസിനെ വെട്ടിലാക്കിയിരുന്നു. ഇതിനിടെയാണ് ആര്‍എസ്എസിനെ രൂക്ഷഭാഷയില്‍ വിമര്‍ശിച്ച് മാണിക്കം ടാഗോര്‍ രംഗത്തെത്തിയത്.
tRootC1469263">ആര്‍എസ്എസ് വെറുപ്പിന്റെ അടിസ്ഥാനത്തില്‍ കെട്ടിപ്പടുത്ത സംഘടനയാണെന്നും മാണിക്കം ടാഗോര്‍ പറഞ്ഞു. ആര്‍എസ്എസ് വെറുപ്പ് പ്രചരിപ്പിക്കുകയാണ്. വെറുപ്പില്‍ നിന്ന് ഒന്നും പഠിക്കാനില്ല. അതേ പോലെയാണ് അല്‍ഖ്വയ്ദയും. ആ സംഘടനയില്‍ നിന്ന് എന്തെങ്കിലും പഠിക്കാന്‍ സാധിക്കുമോ?. അല്‍ഖ്വയ്ദയും വെറുപ്പിന്റെ സംഘടനയാണ്. ആ സംഘടനയില്‍ നിന്നും പഠിക്കാന്‍ ഒന്നുമില്ലെന്നും മാണിക്കം ടാഗോര്‍ കൂട്ടിച്ചേര്‍ത്തു.
.jpg)


