ഓണ്‍ലൈന്‍ ടാക്‌സി ഡ്രൈവറുടെ അക്കൗണ്ടില്‍ 331 കോടി രൂപ ; അന്വേഷണം നീളുന്നത് യുവ രാഷ്ട്രീയക്കാരനിലേക്ക്

rapido
rapido

ഇയാളുടെ പേരില്‍ എടുത്ത വ്യാജ അക്കൗണ്ടാണ് ഇത്

ദില്ലിയില്‍ ഓണ്‍ലൈന്‍ ടാക്‌സി ഡ്രൈവറുടെ അക്കൗണ്ടില്‍ കണ്ടെത്തിയത് 331 കോടി രൂപ. ബെറ്റിംഗ് ആപ്പ് കേസില്‍ ദുരൂഹ ഇടപാട് കണ്ടെത്തി എന്‍ഫോഴ്‌സമെന്റ് ഡയറക്ടറേറ്റ്. ദില്ലിയില്‍ റാപ്പിഡോ വാഹനമോടുന്ന യുവാവിന്റെ പേരിലുള്ള അക്കൗണ്ടില്‍നിന്നാണ് 331 കോടി രൂപ കണ്ടെത്തിയത്. ഇയാളുടെ പേരില്‍ എടുത്ത വ്യാജ അക്കൗണ്ടാണ് ഇത് എന്നാണ് കണ്ടെത്തല്‍. അനധികൃതമായി എത്തിയ പണം വ്യാജ അക്കൗണ്ടുകളിലേക്ക് മാറ്റിയെന്നാണ് ഏജന്‍സി പറയുന്നത്. 

tRootC1469263">

ഉദയ്പൂരില്‍ അടുത്തിടെ നടന്ന ആഡംബര വിവാഹത്തിന് ഈ അക്കൗണ്ട് വഴി പണം ചിലവാക്കിയെന്നും ഇഡി വ്യക്തമാക്കി.

ദിവസേന 500-600 രൂപ മാത്രം സമ്പാദിക്കുന്ന, രണ്ട് മുറിവീട്ടില്‍ താമസിക്കുന്ന ബൈക്ക്-ടാക്‌സി ഡ്രൈവറുടെ ബാങ്ക് അക്കൗണ്ടിലൂടെ നടന്നത് 331.36 കോടി രൂപയുടെ ഇടപാടുകളാണെന്നും ഗുജറാത്തിലെ ഒരു യുവ രാഷ്ട്രീയക്കാരനിലേക്ക് അന്വേഷണം നീളുന്നുന്നുവെന്നാണ് വിവരം. ഓണ്‍ലൈന്‍ വാതുവെപ്പ് ശൃംഖലയുമായി ബന്ധപ്പെട്ട സംശയാസ്പദമായ പണമിടപാടുകള്‍ ട്രാക്ക് ചെയ്യുന്നതിനിടയിലാണ് റാപ്പിഡോ ഡ്രൈവറുടെ ബാങ്ക് അക്കൗണ്ടിലേക്കെത്തിയ കോടികള്‍ ഇഡിയുടെ ശ്രദ്ധയില്‍പ്പെടുന്നത്. തുടര്‍ന്ന് ഡ്രൈവറെ കസ്റ്റഡിയിലെടുത്തു. എന്നാല്‍ ചോദ്യം ചെയ്യലില്‍ തനിക്ക് അക്കൗണ്ടിനെക്കുറിച്ചോ, നിക്ഷേപിച്ച പണത്തെക്കുറിച്ചോ അറിയില്ലെന്നാണ് ഇയാളുടെ മൊഴി.

2024 ഓഗസ്റ്റ് 19 നും 2025 ഏപ്രില്‍ 16 നും ഇടയിലാണ് റാപ്പിഡോ ഡ്രൈവറുടെ ബാങ്ക് അക്കൗണ്ടിലേക്ക് 331.36 കോടി രൂപ ലഭിച്ചത്. ഇത് മ്യൂള്‍ അക്കൗണ്ട് തട്ടിപ്പാണെന്ന നിഗമനത്തിലാണ് അന്വേഷണ സംഘം. കള്ളപ്പണം വെളുപ്പിക്കാനുള്ള ശ്രമമാണെന്ന് ഇഡി സംശയിക്കുന്നുണ്ട്. സംഭവത്തില്‍ ഇഡിയും മറ്റ് ഏജന്‍സികളും വിശദമായ അന്വേഷണം ആരംഭിച്ചു.

Tags