വരന്‍ കഴുത്തിലിട്ട 14.5 ലക്ഷം രൂപയുടെ കറന്‍സി നോട്ടുകള്‍ തോക്ക് ചൂണ്ടി കൊള്ളയടിച്ചു ; കവര്‍ന്നത് വാടകയ്‌ക്കെടുത്ത നോട്ടുമാല

money
money

കിഷന്‍ഗഡ് ബാസ് സ്വദേശിയായ വരന് ധരിക്കാന്‍ ഹരിയാനയില്‍ നിന്നാണ് നോട്ടുമാല വാടകയ്ക്ക് എടുത്തത്.

വരന്‍ കഴുത്തിലിട്ട 14.5 ലക്ഷം രൂപയുടെ കറന്‍സി നോട്ടുകള്‍ തോക്ക് ചൂണ്ടി കൊള്ളയടിച്ചു. വാടകയ്‌ക്കെടുത്ത നോട്ടുമാലയാണ് കവര്‍ന്നത്. വിവാഹം കഴിഞ്ഞ് നോട്ടുമാല തിരികെ നല്‍കാന്‍ പോകുമ്പോഴാണ് സംഭവം. രാജസ്ഥാനിലെ ആല്‍വാര്‍ ജില്ലയില്‍ ജൂണ്‍ 1 ന് നടന്ന സംഭവത്തില്‍ വരന്റെ ബന്ധുവിന് തലയ്ക്ക് പരിക്കേറ്റു.

tRootC1469263">

കിഷന്‍ഗഡ് ബാസ് സ്വദേശിയായ വരന് ധരിക്കാന്‍ ഹരിയാനയില്‍ നിന്നാണ് നോട്ടുമാല വാടകയ്ക്ക് എടുത്തത്. 500 രൂപയുടെ ഏകദേശം 3,000 നോട്ടുകള്‍ ഉപയോഗിച്ചാണ് മാലയുണ്ടാക്കിയത്. വിവാഹ ശേഷം നോട്ടുമാല തിരികെ നല്‍കാന്‍ വരന്റെ ബന്ധുവായ ഷാദും മറ്റൊരാളും മോട്ടോര്‍ സൈക്കിളില്‍ ഹരിയാനയിലേക്ക് മടങ്ങുന്നതിനിടെയാണ് കവര്‍ച്ച നടന്നതെന്ന് പൊലീസ് പറഞ്ഞു.

ചുഹാര്‍പൂര്‍ ഗ്രാമത്തിന് സമീപത്തുവച്ച് അതിവേഗത്തില്‍ ഒരു ഹ്യുണ്ടായ് ക്രെറ്റ കാര്‍ വന്ന് മനഃപൂര്‍വ്വം ബൈക്കില്‍ ഇടിച്ചു. തുടര്‍ന്ന് അക്രമികള്‍ ഷാദിനെ തോക്ക് കാണിച്ച് ഭീഷണിപ്പെടുത്തി നോട്ടുമാല ബലമായി പിടിച്ചുപറിച്ചു. പിടിവലിക്കിടെ അദ്ദേഹത്തിന്റെ തലയില്‍ പരിക്കേറ്റു.

Tags