ചെന്നൈയിൽ ഓട്ടോ ഡ്രൈവറെ റോട്ട്‌വീലർ ആക്രമിച്ച സംഭവം ; ഉടമ അറസ്റ്റിൽ

Rottweiler
Rottweiler

ചെന്നൈ: ചെന്നൈയിൽ ഓട്ടോ ഡ്രൈവറെ റോട്ട്‌വീലർ ആക്രമിച്ച സംഭവത്തിൽ ഉടമയെ അറസ്റ്റ് ചെയ്ത് പൊലീസ്. ചെന്നൈയിലെ വാഷർമാൻപേട്ടിന് സമീപമാണ് സംഭവം ഉണ്ടായത്. ആക്രമണത്തെത്തുടർന്ന് ഓട്ടോ ഡ്രൈവർക്ക് ഗുരുതരമായി പരിക്കേറ്റിരുന്നു. പ്രായപൂർത്തിയാകാത്ത ഒരു ആൺകുട്ടിയോടൊപ്പമാണ് റോട്ട്‌വീലർ നായകൾ ഉണ്ടായിരുന്നത്.

tRootC1469263">

അതേസമയം സംഭവത്തിൽ നായകളുടെ ഉടമയായ മഹേന്ദ്രനെ അറസ്റ്റ് ചെയ്തിട്ടുണ്ടെന്നും ഇയാളെ റിമാൻഡ് ചെയ്യുമെന്നും പൊലീസ് വ്യക്തമാക്കി. ആക്രമണം നടന്ന സാഹചര്യത്തെക്കുറിച്ച് അന്വേഷിച്ച് വരികയാണെന്നും പൊലീസ് പറഞ്ഞതായി എൻ ഡി ടി വി റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ആക്രമിച്ച നായകൾക്ക് വാക്സിനേഷൻ നൽകിയതാണെങ്കിലും അവയെ ചെന്നൈ കോർപ്പറേഷനിൽ രജിസ്റ്റർ ചെയ്തിട്ടില്ലെന്ന് പ്രാഥമിക 

Tags