സര്‍ക്കാര്‍ സ്‌കൂളിന്റെ മേല്‍ക്കൂര തകര്‍ന്നുവീണ് അപകടം; നാല് കുട്ടികള്‍ മരിച്ചു

death
death

എത്രപേർക്ക് കൃത്യമായി പരിക്കേറ്റെന്ന് വ്യക്തമല്ലെങ്കിലും കുറച്ചുപേർക്കെങ്കിലും ഗുരുതര പരിക്കേറ്റിട്ടുണ്ടെന്നാണ് അധികൃതർ വ്യക്തമാക്കുന്നത്

ജയ്‌പൂർ: സര്‍ക്കാര്‍ സ്‌കൂളിന്റെ മേല്‍ക്കൂര തകര്‍ന്നുവീണ് അപകടം, നാല് കുട്ടികള്‍ മരിച്ചു.ജസ്ഥാനിലെ ഝല്‍വാർ ജില്ലയില്‍ പിപ്പ്‌ലോഡി ഗ്രാമത്തിലെ യുപി സ്‌കൂളിലാണ് അപകടമുണ്ടായത്. കുറച്ച്‌ കുട്ടികള്‍ തത്സമയം മരിച്ചതായും നിരവധി കുട്ടികള്‍ അടിയില്‍ കുടുങ്ങിക്കിടക്കുന്നതായുമാണ് പ്രാഥമിക വിവരം പുറത്തുവന്നത്.

tRootC1469263">

എത്രപേർക്ക് കൃത്യമായി പരിക്കേറ്റെന്ന് വ്യക്തമല്ലെങ്കിലും കുറച്ചുപേർക്കെങ്കിലും ഗുരുതര പരിക്കേറ്റിട്ടുണ്ടെന്നാണ് അധികൃതർ വ്യക്തമാക്കുന്നത്. പൊലീസും ജില്ലാ ഭരണകൂടവും സ്ഥലത്തെത്തി രക്ഷാപ്രവർത്തനങ്ങള്‍ ഏകോപിപ്പിച്ചു. സംഭവം നടന്നയുടൻ രക്ഷാസേനയും ഗ്രാമീണരും ചേർന്ന് ജെസിബി ഉപയോഗിച്ച്‌ സ്ഥലത്തെ അവശിഷ്‌ടങ്ങള്‍ നീക്കം ചെയ്‌തു. പരിക്കേറ്റ കുട്ടികളെ സമീപത്തുള്ള മനോഹർ താണ കമ്മ്യൂണിറ്റി ആരോഗ്യകേന്ദ്രത്തില്‍ എത്തിച്ച്‌ ചികിത്സ നല്‍കി.

Tags