അനുമതിയില്ലാതെ റോഡ് ഷോ; നടൻ വിജയ്ക്കെതിരേ കേസ്

karoor case vijay

അനുമതിയില്ലാതെ റോഡ് ഷോ നടത്തിയതിന് ചെന്നൈ മാമ്ബലം പൊലീസാണ് ഇത്തവണ കേസെടുത്തിരിക്കുന്നത്.

ചെന്നൈ : തമിഴക വെട്രി കഴകം അധ‍്യക്ഷനും നടനുമായ വിജയ്ക്കെതിരേ കേസെടുത്തു. അനുമതിയില്ലാതെ റോഡ് ഷോ നടത്തിയതിന് ചെന്നൈ മാമ്ബലം പൊലീസാണ് ഇത്തവണ കേസെടുത്തിരിക്കുന്നത്.കമ്മിഷന്‍റെ ഫ്ലൈയിങ് സ്ക്വാഡ് നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് നടപടി

വിജയ്‌യെ കൂടാതെ ടിവികെ ജനറല്‍ സെക്രട്ടറി എൻ‌. ആനന്ദ്, ദക്ഷിണ ചെന്നൈ ജില്ലാ സെക്രട്ടറി അപ്പുനു എന്നിവർക്കെതിരേയും എഫ്‌ഐആർ രജിസ്റ്റർ‌ ചെയ്തിട്ടുണ്ട്. ഏപ്രില്‍ 16 വ്യാഴാഴ്ചയായിരുന്നു കേസിനാസ്പദമായ സംഭവം. നിശ്ചിത വേദിയില്‍ പരിപാടി നടത്താൻ മാത്രമാണ് അധികൃതർ അനുമതി നല്‍കിയിരുന്നത്.

എന്നാല്‍ ഇത് ലംഘിച്ചുകൊണ്ട് ടി നഗർ, തൗസൻഡ് ലൈറ്റ്‌സ്, എഗ്മൂർ തുടങ്ങിയ തിരക്കേറിയ മേഖലകളെ ബന്ധിപ്പിച്ചുകൊണ്ട് വിജയ് റോഡ് ഷോ സംഘടിപ്പിക്കുകയായിരുന്നു. തുറന്ന വാഹനത്തില്‍ വിജയ് എത്തിയതോടെ ആയിരക്കണക്കിന് പ്രവർത്തകർ തെരുവിലിറങ്ങുകയും ചെന്നൈയുടെ പ്രധാന ഭാഗങ്ങളില്‍ മണിക്കൂറുകളോളം ഗതാഗതം പൂർണ്ണമായും തടസപ്പെടുകയും ചെയ്തു.

Tags