അപകീർത്തിപ്പെടുത്തുന്നവർക്കെതിരെ നിയമനടപടിയുമായി പൊലീസ് വാൻ തടഞ്ഞ റിയ യാദവ്

A young woman’s solo protest—blocking a police van carrying students who had been protesting in Mumbai—has earned her the title of ‘role model’ on social media.

 ഡൽഹിയിലെ സിജെപി പ്രതിഷേധത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ച് മുംബൈ ദാദർ ശിവാജി പാർക്കിന് സമീപം നടന്ന സമരത്തിനിടെ പൊലീസ് വാൻ തടഞ്ഞ ഇരുപത്തിയേഴുകാരിയായ റിയ യാദവിന്റെ ചിത്രം ഏറെ ശ്രദ്ധ നേടിയിരുന്നു. ഹുഡിയും തൊപ്പിയും ധരിച്ച് മഴയത്ത് പൊലീസ് വാന് മുന്നിൽ കൈകൾ നീട്ടിനിന്ന് അവർ ‘ആസാദി’ മുദ്രാവാക്യം മുഴക്കിയതോടെ അവിടെയുണ്ടായിരുന്നവരും ആവേശത്തോടെ ഏറ്റെടുക്കുകയും, ഈ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വൈറലാവുകയും ചെയ്തിരുന്നു.

ഈ സംഭവത്തിന് പിന്നാലെ വൻ പ്രശംസകൾ ലഭിച്ചെങ്കിലും, നിലവിൽ വലിയ തോതിലുള്ള സൈബർ ആക്രമണമാണ് റിയ നേരിടുന്നത്. തുടർച്ചയായ ഭീഷണിപ്പെടുത്തലുകൾക്കും സ്ലട്ട്-ഷെയ്മിംഗിനും അപകീർത്തികരമായ പരാമർശങ്ങൾക്കും എതിരെ അവർ മഹാരാഷ്ട്ര പൊലീസിന്റെ സൈബർ സെല്ലിനെ സമീപിച്ച് ഔദ്യോഗികമായി പരാതി നൽകി. മാതാപിതാക്കളെ ഈ വിഷയം ബാധിക്കാൻ ആഗ്രഹിക്കുന്നില്ലെന്നും പൗരന്മാർക്കുവേണ്ടി ശബ്ദമുയർത്തിയതുപോലെ തനിക്കെതിരായ അതിക്രമങ്ങൾക്കെതിരെയും ശക്തമായി നിയമനടപടി സ്വീകരിക്കുമെന്നും റിയ വ്യക്തമാക്കിയിട്ടുണ്ട്.

തന്റെ സുരക്ഷയും നീതിയും ഉറപ്പാക്കിക്കൊണ്ട് റിയ നൽകിയ പരാതി സൈബർ സെൽ ഗൗരവമായി പരിശോധിച്ചുവരികയാണെന്ന് ഡെപ്യൂട്ടി പൊലീസ് കമ്മീഷണർ ദത്ത നളവാഡെ അറിയിച്ചു. പൗരന്റെ അവകാശങ്ങൾക്കായി തെരുവിൽ ഇറങ്ങിയ യുവതിക്കെതിരെ സമൂഹമാധ്യമങ്ങളിൽ നടക്കുന്ന വ്യാപകമായ വേട്ടയാടലിനെതിരെ പ്രമുഖർ ഉൾപ്പെടെ നിരവധി പേർ ഇതിനോടകം പ്രതിഷേധവുമായി രംഗത്തെത്തിയിട്ടുണ്ട്.

Tags