പൊടിയരി കയറ്റുമതി നിരോധനം പിൻവലിച്ച് സർക്കാർ

podiyari
podiyari

ന്യൂഡൽഹി: 2022 സെപ്റ്റംബറിൽ ഏർപ്പെടുത്തിയിരുന്ന പൊടിയരി കയറ്റുമതി നിരോധനം സർക്കാർ പിൻവലിച്ചു. രാജ്യത്ത് സാധനങ്ങളുടെ സംഭരണം വർധിച്ചതിനെ തുടർന്ന് കയറ്റുമതി അനുവദിക്കണന്ന് കയറ്റുമതിക്കാർ നേരത്തെ സർക്കാരിനോട് ആവശ്യപ്പെട്ടിരുന്നു. സർക്കാർ ഗോഡൗണുകളിൽ ആവശ്യത്തിന് അരി സ്റ്റോക്കുള്ളതും ചില്ലറ വിൽപ്പന വിലകൾ നിയന്ത്രിതമായിരിക്കുന്നതിനും പിന്നാലെയാണ് കയറ്റുമതി നിയന്ത്രണം നീക്കിയത്.

കഴിഞ്ഞ വർഷം ബസ്മതി അരിയുടെ വിദേശ കയറ്റുമതിയുടെ ഏറ്റവും കുറഞ്ഞ കയറ്റുമതി വില (MEP) ടണ്ണിന് 490 യു.എസ് ഡോളറായിരുന്നു. ഈ നിയമം സർക്കാർ നീക്കം ചെയ്യുകയും ഈ ഇനത്തിന്റെ കയറ്റുമതിക്കുള്ള സമ്പൂർണ നിരോധനം പിൻവലിക്കുകയും ചെയ്തിരുന്നു.

പൊടി അരി കയറ്റുമതിയെ സ്വതന്ത്ര വിഭാഗത്തിൽ ഉൾപ്പെടുത്തിയതായി ഡയറക്ടറേറ്റ് ജനറൽ ഓഫ് ഫോറിൻ ട്രേഡ് അറിയിച്ചു. ലോകത്തിലെ ഏറ്റവും വലിയ കയറ്റുമതി രാജ്യമായ ഇന്ത്യയിലെ സെൻട്രൽ പൂൾ സ്റ്റോക്കുകൾ കുറക്കാൻ ഇത് സഹായകമാകും. കൂടാതെ ആഫ്രിക്കൻ രാജ്യങ്ങൾക്ക് കുറഞ്ഞ വിലക്ക് ധാന്യം സുരക്ഷിതമാക്കാൻ സഹായിക്കുകയും എത്തനോൾ ഉൽ‌പാദകരെ പിന്തുണക്കുകയും ചെയ്യും.

Tags