ഒമര്‍ അബ്ദുള്ളയ്ക്ക് എതിരെ പാര്‍ട്ടിയില്‍ കലാപം ; എട്ട് മന്ത്രിമാരെയും മുഖ്യമന്ത്രിയുടെ ഉപദേശകനെയും മാറ്റണമെന്ന് ആവശ്യം

omar abdulla

പാര്‍ട്ടിയുടെ 41 എംഎല്‍എമാരില്‍ 25 പേര്‍ യോഗം ചേര്‍ന്നു

ജമ്മു കശ്മീരില്‍ മുഖ്യമന്ത്രി ഒമര്‍ അബ്ദുള്ളയ്ക്ക് എതിരെ കലാപം. എട്ട് മന്ത്രിമാരെയും മുഖ്യമന്ത്രിയുടെ ഉപദേശകനെയും മാറ്റണമെന്ന് 25 എംഎല്‍എമാര്‍ ആവശ്യപ്പെട്ടു. രണ്ടാഴ്ചയ്ക്കുള്ളില്‍ തീരുമാനമെടുത്തില്ലെങ്കില്‍ തുടര്‍നടപടി എന്നാണ് മുന്നറിയിപ്പ്. പാര്‍ട്ടിയുടെ 41 എംഎല്‍എമാരില്‍ 25 പേര്‍ യോഗം ചേര്‍ന്നു. നാഷണല്‍ കോണ്‍ഫറന്‍സ് സര്‍ക്കാര്‍ ഉടന്‍ വീഴുമെന്ന് ബിജെപി നേതാക്കള്‍ പ്രതികരിച്ചു.

ഒമര്‍ അബ്ദുള്ള വിവാഹത്തിനായി ദില്ലിയില്‍ ഉള്ളപ്പോഴാണ് എംഎല്‍എമാരുടെ കലാപം. നവംബര്‍ മൂന്നിന് രാജി നല്‍കുമെന്ന് പാര്‍ട്ടി എംപി ആഗാ റുഹുല്ലാ മെഹ്ദി മുന്നറിയിപ്പ് നല്‍കി.


മന്ത്രിസഭാ വികസനത്തിന് ശേഷം ദിവസങ്ങള്‍ക്കുള്ളില്‍ മുഖ്യമന്ത്രി ഒമര്‍ അബ്ദുള്ള സ്വന്തം പാര്‍ട്ടിയില്‍ നിന്ന് തന്നെ വലിയൊരു വിമത നീക്കത്തെ നേരിടുകയാണ്. നാഷണല്‍ കോണ്‍ഫറന്‍സിലെ ഒരു കൂട്ടം എംഎല്‍എമാര്‍ വെള്ളിയാഴ്ച ദീര്‍ഘനേരം യോഗം ചേരുകയും മുഖ്യമന്ത്രിക്കും പാര്‍ട്ടി നേതൃത്വത്തിനും അന്ത്യശാസനം നല്‍കുകയും ചെയ്തിരിക്കുകയാണ്. മുഖ്യമന്ത്രിയുടെ ഉപദേഷ്ടാവിനെയും ചില മന്ത്രിമാരെയും മാറ്റണമെന്നാണ് വിമത എംഎല്‍എമാരുടെ പ്രധാന ആവശ്യം.

Tags