പ്രത്യേക സംക്ഷിപ്ത വോട്ടര്‍ പട്ടിക പരിഷ്കരണം; യുപിയില്‍ ബിജെപിയുടെ ബൂത്ത് ലെവല്‍ ഏജന്റുമാര്‍ക്ക് ഫോം-7 നല്‍കേണ്ടെന്ന് തീരുമാനം
എസ്ഐആറില്‍ വോട്ടുകള്‍ നീക്കാന്‍ വ്യാപകമായി ഫോം-7 നല്‍കിയത് വലിയ വിവാദമായതിന് പിന്നാലെയാണ് തീരുമാനം.
പ്രത്യേക സംക്ഷിപ്ത വോട്ടര്‍ പട്ടിക പരിഷ്കരണത്തിനായി ഉത്തര്‍പ്രദേശില്‍ ബിജെപിയുടെ ബൂത്ത് ലെവല്‍ ഏജന്റുമാര്‍ക്ക് ഫോം-7 നല്കേണ്ടെമന്ന് തീരുമാനം. എസ്ഐആറില്‍ വോട്ടുകള്‍ നീക്കാന്‍ വ്യാപകമായി ഫോം-7 നല്‍കിയത് വലിയ വിവാദമായതിന് പിന്നാലെയാണ് തീരുമാനം.
അര്‍ഹതയുണ്ടായിട്ടും പട്ടികയില്‍ നിന്ന് പുറത്തായവരെ തിരികെ ചേര്‍ക്കാന്‍ ശ്രദ്ധ കേന്ദ്രീകരിക്കാനാണ് ബിജെപി നേതൃത്വത്തിന്റെ നിര്‍ദ്ദേശം. വോട്ടര്‍ പട്ടികയില്‍ നിന്ന് 1.27 കോടി ഹിന്ദു വോട്ടുകള്‍ ഇല്ലാതായെന്ന് യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥ് നേരത്തേ ആരോപണം ഉന്നയിച്ചിരുന്നു. 1.65 ശതമാനം മുസ്ലീം വോട്ടുകള്‍ കൂടിയെന്നും യോഗി പറഞ്ഞിരുന്നു. എന്നാല്‍, തിരഞ്ഞെടുപ്പ് കമ്മീഷന്റെ പക്കല്‍ മതപരമോ ജാതിപരമോ ആയ കണക്കുകളില്ലെന്നും ഇരട്ട വോട്ടുകളും മരിച്ചവരുടെ പേരുകളും ഒഴിവാക്കി പട്ടിക ശുദ്ധീകരിക്കുക മാത്രമാണ് ചെയ്തതെന്നും യു.പി മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസറും വ്യക്തമാക്കിയിരുന്നു. ഇതിന് പിന്നാലെയാണ് എസ്എസ്ആര്‍ പരിഷ്കരണത്തിന് ഫോം-6, ഫോം-8 എന്നിവ മാത്രം ബൂത്ത് ലെവല്‍ ഏജന്റുമാര്‍ക്ക് നല്കിയാല് മതിയെന്ന് തീരുമാനിച്ചത്.
.jpg)

