പ്രണയാഭ്യര്‍ത്ഥന നിരസിച്ചത്തില്‍ പക; സ്കൂള്‍ അധ്യാപികയെ നടുറോഡിലിട്ട് കുത്തിക്കൊന്ന് 21കാരൻ
ഭർത്താവും രണ്ട് മക്കളുമുള്ള സന്ധ്യയെ, 21കാരനായ അമിത് എന്ന പ്രതി കുറച്ചുനാളുകളായി നിരന്തരം പിന്തുടർന്ന് ശല്യം ചെയ്തുവരികയായിരുന്നു
ഫരീദാബാദ്: ഹരിയാനയിലെ ഫരീദാബാദില്‍ പ്രണയാഭ്യര്‍ത്ഥന നിരസിച്ച സ്കൂള്‍ അധ്യാപികയെ കുത്തിക്കൊന്നു.ഫിറോസ്പൂർ കലാൻ സ്വദേശിനി സന്ധ്യ കർഹാനയാണ് (30) ക്രൂരമായി കൊല്ലപ്പെട്ടത്.
ഭർത്താവും രണ്ട് മക്കളുമുള്ള സന്ധ്യയെ, 21കാരനായ അമിത് എന്ന പ്രതി കുറച്ചുനാളുകളായി നിരന്തരം പിന്തുടർന്ന് ശല്യം ചെയ്തുവരികയായിരുന്നു. രണ്ട് വർഷം മുമ്പ് പ്രതിയുടെ ജന്മനാടായ കോട്ട് ഗ്രാമത്തിലെ സ്വകാര്യ സ്കൂളില്‍ സന്ധ്യ ജോലി ചെയ്തിരുന്നപ്പോഴാണ് ഇവർ പരിചയപ്പെട്ടത്. ശല്യം തുടർന്നാല്‍ പൊലീസില്‍ പരാതിപ്പെടുമെന്ന് അധ്യാപിക അടുത്തിടെ മുന്നറിയിപ്പ് നല്‍കിയിരുന്നു.
കഴിഞ്ഞ ദിവസം രാവിലെ മുഖത്ത് വെള്ളത്തുണിയുമായെത്തിയ പ്രതി, സെക്യൂരിറ്റി ജീവനക്കാരനില്ലാത്ത തക്കം നോക്കി സ്കൂളില്‍ പ്രവേശിച്ചു. സന്ധ്യയുടെ ഭർത്താവിന്റെ പേര് അറിയാമായിരുന്ന പ്രതി, ഭർത്താവ് കാണാൻ വന്നിട്ടുണ്ടെന്ന് പറഞ്ഞ് രണ്ട് വിദ്യാർത്ഥികളോടും ഒരു ജീവനക്കാരനോടും ആവശ്യപ്പെട്ട് അധ്യാപികയെ പുറത്തേക്ക് വിളിക്കുകയായിരുന്നു.കഴുത്തിലും നെഞ്ചിലും വയറ്റിലും 25ലധികം തവണ കുത്തിപ്പരിക്കേല്‍പ്പിച്ചു.
നിലവിളി കേട്ട് ഓഫീസില്‍ നിന്ന് പുറത്തിറങ്ങിയ സ്കൂള്‍ ഡയറക്ടർ തേജ്പാല്‍ ശർമ്മ തടയാൻ ശ്രമിച്ചെങ്കിലും അക്രമി അദ്ദേഹത്തെയും ആക്രമിക്കാൻ മുതിർന്നു. കൃത്യം നടത്തിയ ശേഷം രക്ഷപ്പെട്ട പ്രതി അമിത്തിനെ രണ്ട് മണിക്കൂറിനുള്ളില്‍ ചോരപുരണ്ട വസ്ത്രങ്ങളോടെ പൊലീസ് അറസ്റ്റ് ചെയ്തു. പോസ്റ്റ്‌മോർട്ടത്തിന് ശേഷം അധ്യാപികയുടെ മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കി.
.jpg)

