കർണാടകത്തിൽ ക്ഷേത്ര ദർശനത്തിനെത്തിയ റിട്ടയേർ‍ഡ് എൻജിനീയർ ലിഫ്റ്റിനടിയിൽ കുടുങ്ങി മരിച്ചു

d

ഷിമോഗയിലെ ശ്രീ ദത്താത്രേയ ക്ഷേത്രത്തിലാണ് അപകടമുണ്ടായത്. വിനായക് നഗറിലെ ക്ഷേത്രത്തിൽ പതിവായി എത്തിയിരുന്ന വ്യക്തിയായിരുന്നു കുമാരസ്വാമി

ഷിമോഗ: കർണാടകത്തിൽ വീണ്ടും ലിഫ്റ്റ് അപകടം.ക്ഷേത്ര ദർശനത്തിനെത്തിയ റിട്ടയേർ‍ഡ് എൻജിനീയർ ലിഫ്റ്റിനടിയിൽ കുടുങ്ങി മരിച്ചു.കുമാരസ്വാമി എന്നയാളാണ് കൊല്ലപ്പെട്ടത്.  ഷിമോഗയിലെ ശ്രീ ദത്താത്രേയ ക്ഷേത്രത്തിലാണ് അപകടമുണ്ടായത്. വിനായക് നഗറിലെ ക്ഷേത്രത്തിൽ പതിവായി എത്തിയിരുന്ന വ്യക്തിയായിരുന്നു കുമാരസ്വാമി

 ലിഫ്റ്റ് ഉണ്ടെന്ന് കരുതി തുറന്ന വാതിലിലൂടെ അകത്ത് പ്രവേശിക്കുകയായിരുന്നു. ഈ സമയമാണ് ലിഫ്റ്റ് താഴേക്കെത്തിയത്. പഴയ മോഡൽ ലിഫ്റ്റ് ആയിരുന്നുക്ഷേത്രത്തിലേത്. അഗ്നിരക്ഷാ സേനയെത്തിയാണ് ലിഫ്റ്റിന് അടിയിൽ കുടുങ്ങിക്കിടന്ന കുമാരസ്വാമിയെ പുറത്തെടുത്തത്. ഉടൻ തന്നെ സമീപത്തെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ഡോക്ടർമാർ മരണം സ്ഥിരീകരിക്കുകയായിരുന്നു, സംഭവത്തിൽ അസ്വാഭാവിക മരണത്തിന് പൊലീസ് കേസ് എടുത്തിട്ടുണ്ട്.

Tags