സർവകലാശാല ക്യാമ്പസിൽ ​ഗവേഷക വിദ്യാർഥിനി ഷോക്കേറ്റ് മരിച്ചു

d

ചൊവ്വാഴ്ചയായിരുന്നു സംഭവം.വെള്ളക്കെട്ടുണ്ടായ വഴിയിലൂടെ ഹോസ്റ്റലിൽനിന്ന് പഠനവകുപ്പിലേക്ക് നടന്നുപോകുന്നതിനിടെയാണ് ജ്യോതിക്ക് ഷോക്കേറ്റത്

ചണ്ഡീ​ഗഢ്: ചണ്ഡീ​ഗഢിലെ പഞ്ചാബ് സർവകലാശാല ക്യാമ്പസിൽ ​ഗവേഷക വിദ്യാർഥിനി ഷോക്കേറ്റ് മരിച്ചു. ഹരിയാണ റെവാരി സ്വദേശിനിയും മൈക്രോ ബയോളജി വിഭാ​ഗത്തിലെ പിഎച്ച്ഡി വിദ്യാർഥിയുമായ ജ്യോതി(28)യാണ് മരിച്ചത്.

ചൊവ്വാഴ്ചയായിരുന്നു സംഭവം.വെള്ളക്കെട്ടുണ്ടായ വഴിയിലൂടെ ഹോസ്റ്റലിൽനിന്ന് പഠനവകുപ്പിലേക്ക് നടന്നുപോകുന്നതിനിടെയാണ് ജ്യോതിക്ക് ഷോക്കേറ്റത്. ഷോക്കേറ്റ് തെറിച്ചുവീണ വിദ്യാർഥിനിയെ ഉടൻതന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു.

അതേസമയം, വിദ്യാർഥിനിയുടെ മരണത്തിന് പിന്നാലെ സർവകലാശാല അധികൃതർക്കെതിരേ ക്യാമ്പസിൽ കനത്ത പ്രതിഷേധമുയർന്നു. ക്യാമ്പസിലെ സുരക്ഷയിൽ വീഴ്ചയുണ്ടായെന്നും ഇതിൽ ഉത്തരവാദികളായവർക്കെതിരേ നടപടി വേണമെന്നുമായിരുന്നു വിദ്യാർഥികളുടെ ആവശ്യം. ജ്യോതിയുടെ കുടുംബത്തിന് നഷ്ടപരിഹാരം നൽകണമെന്നും വിദ്യാർഥികൾ ആവശ്യപ്പെട്ടു.

Tags