ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസിൽ പി.ജി., ഗവേഷണ പ്രവേശനം; ഇപ്പോൾ അപേക്ഷിക്കാം


ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സയന്‍സ് (ഐ.ഐ.എസ്സി.-ബെംഗളൂരു) വിവിധ മാസ്റ്റേഴ്‌സ്, പിഎച്ച്.ഡി., എക്‌സ്റ്റേണല്‍ രജിസ്‌ട്രേഷന്‍ പ്രോഗ്രാമിലെ (ഇ.ആര്‍.പി.) 2025-26-ലെ പ്രവേശനത്തിന് ഇപ്പോൾ അപേക്ഷിക്കാം. എം.എസ്സി., ഇന്റഗ്രേറ്റഡ് പിഎച്ച്.ഡി., എം.ടെക്., എം.ഡിസ്., എം. മാനേജ്‌മെന്റ്, പിഎച്ച്.ഡി., എം.ടെക്. (റിസര്‍ച്ച്) തുടങ്ങിയ പ്രോഗ്രാമുകളിലാണ് പ്രവേശനം
എം.എസ്സി. പ്രോഗ്രാമുകളും യോഗ്യതയും
(i) ലൈഫ് സയന്‍സസ്: ഫിസിക്കല്‍, കെമിക്കല്‍, ബയോളജിക്കല്‍ (ബയോടെക്‌നോളജി, ഫാര്‍മസ്യൂട്ടിക്കല്‍, വെറ്ററിനറി സയന്‍സസ്, അഗ്രിക്കള്‍ച്ചറല്‍ സയന്‍സസ് ഉള്‍പ്പെടെ) സയന്‍സസില്‍ ഫസ്റ്റ്ക്ലാസ്/തത്തുല്യം ഉള്ള ബാച്ച്ലര്‍/തത്തുല്യ ബിരുദം വേണം. ഇവര്‍ക്ക് ബയോടെക്‌നോളജി (ബിടി)/കെമിസ്ട്രി (സിവൈ)/മാത്തമാറ്റിക്‌സ് (എംഎ)/ ഫിസിക്‌സ് (പിഎച്ച്) വിഷയങ്ങളിലൊന്നില്‍ ജാം 2025 സ്‌കോര്‍ വേണം. ഫസ്റ്റ് ക്ലാസ്/തത്തുല്യം നേടിയുള്ള ബി.ഇ./ബി.ടെക്. ബിരുദക്കാര്‍ക്കും അപേക്ഷിക്കാം. അവര്‍ക്ക് ബയോടെക്‌നോളജി (ബിടി), ബയോമെഡിക്കല്‍ എന്‍ജിനിയറിങ് (ബിഎം), ഇലക്ട്രോണിക്‌സ് ആന്‍ഡ് കമ്യൂണിക്കേഷന്‍ എന്‍ജിനിയറിങ് (ഇസി), ഇക്കോളജി (ഇവൈ), മാത്തമാറ്റിക്‌സ് (എംഎ), ഫിസിക്‌സ് (പിഎച്ച്), ലൈഫ് സയന്‍സസ് (എക്‌സ്എല്‍) എന്നിവയിലൊന്നിലെ ഗേറ്റ് സ്‌കോര്‍ വേണം. ജാം 2025/ഗേറ്റ് 2023/2024/2025 സ്‌കോര്‍ പരിഗണിച്ച് അപേക്ഷകരെ ഇന്റര്‍വ്യൂവിന് ഷോര്‍ട്ട് ലിസ്റ്റ് ചെയ്യും. ഇന്റര്‍വ്യൂ മികവ് പരിഗണിച്ചാകും അന്തിമ സെലക്ഷന്‍.
(ii) കെമിക്കല്‍ സയന്‍സസ്: കെമിസ്ട്രി ഒരു മുഖ്യവിഷയമായി പഠിച്ച് ഫസ്റ്റ്ക്ലാസോടെ നേടിയ ബി.എസ്സി./തത്തുല്യ ബിരുദം. പ്ലസ്ടു/പി.യു.സി. തലത്തില്‍ മാത്തമാറ്റിക്‌സ് ഒരു വിഷയമായി പഠിച്ചിരിക്കണം. അപേക്ഷകര്‍ക്ക് കെമിസ്ട്രി (സിവൈ) പേപ്പറില്‍ 2025 ജാം യോഗ്യത വേണം. ഈ സ്‌കോര്‍ പരിഗണിച്ചാകും തിരഞ്ഞെടുപ്പ്.

ഇന്റഗ്രേറ്റഡ് പിഎച്ച്.ഡി.
ബയോളജിക്കല്‍ സയന്‍സസ്,
കെമിക്കല്‍ സയന്‍സസ്,
മാത്തമാറ്റിക്കല്‍ സയന്‍സസ്
ഫിസിക്കല്‍ സയന്‍സസ്.
ജാം 2025 സ്‌കോര്‍ പരിഗണിച്ചാണ് ഷോര്‍ട്ട് ലിസ്റ്റിങ്. ഫിസിക്‌സിന് ജസ്റ്റ് 2025 സ്‌കോറും പരിഗണിക്കും. അന്തിമ സെലക്ഷന്‍ പ്രോഗ്രാമിനനുസരിച്ച്, ഇന്റര്‍വ്യൂ അടിസ്ഥാനമാക്കിയോ ജാം/ജസ്റ്റ് സ്‌കോര്‍ പരിഗണിച്ചോ രണ്ടും പരിഗണിച്ചോ ആയിരിക്കും.
മാസ്റ്റര്‍ ഓഫ് ഡിസൈന്‍: എന്‍ജിനിയറിങ്/ടെക്‌നോളജി/ഡിസൈന്‍/ആര്‍ക്കിടെക്ചര്‍ എന്നിവയിലൊന്നില്‍ കുറഞ്ഞത് സെക്കന്‍ഡ് ക്ലാസ് ബാച്ച്ലര്‍ ബിരുദം വേണം. 2025 ഓഗസ്റ്റ് ഒന്നിന് സാധുവായ ഗേറ്റ് 2023/2024/2025/സീഡ് 2025/കാറ്റ് 2024 സ്‌കോര്‍ വേണം.
മാസ്റ്റര്‍ ഓഫ് മാനേജ്‌മെന്റ്: ഫസ്റ്റ്ക്ലാസോടെയുള്ള എന്‍ജിനിയറിങ്/ടെക്‌നോളജി ബാച്ച്ലര്‍ ബിരുദം. തത്തുല്യയോഗ്യത വേണം. 2025 ഓഗസ്റ്റ് ഒന്നിന് സാധുവായ ഗേറ്റ് 2023/2024/2025/കാറ്റ് 2024/ജിമാറ്റ് സ്‌കോര്‍ വേണം.
എം.ടെക് : എയ്റോസ്‌പെയ്സ്, കംപ്യൂട്ടര്‍ സയന്‍സ് ആന്‍ഡ് എന്‍ജിനിയറിങ്, സിവില്‍, മെറ്റീരിയല്‍സ്, സസ്റ്റെയിനബിള്‍ ടെക്‌നോളജീസ്, സെമികണ്ടക്ടര്‍ ടെക്‌നോളജി, എര്‍ത്ത് ആന്‍ഡ് ക്ലൈമറ്റ് സയന്‍സസ്, സിഗ്‌നല്‍ പ്രോസസ്സിങ്, ബയോ എന്‍ജിനിയറിങ്, ഇലക്ട്രിക്കല്‍, ഇലക്ട്രോണിക്‌സ് ആന്‍ഡ് കമ്യൂണിക്കേഷന്‍, ഇലക്ട്രോണിക് പ്രോഡക്ട് ഡിസൈന്‍, ഇലക്ട്രോണിക് സിസ്റ്റംസ്, ഇന്‍സ്ട്രുമെന്റേഷന്‍ സിസ്റ്റംസ്, മെക്കാനിക്കല്‍, മൈക്രോ ഇലക്ട്രോണിക്‌സ് ആന്‍ഡ് വി.എല്‍.എസ്.ഐ. ഡിസൈന്‍, മൊബിലിറ്റി, ക്വാണ്ടം ടെക്‌നോളജി, റോബോട്ടിക്‌സ് ആന്‍ഡ് ഓട്ടോമേഷന്‍ സിസ്റ്റംസ്, സ്മാര്‍ട്ട് മാനുഫാക്ചറിങ്, സ്മാര്‍ട്ട് മൊബിലിറ്റി ആന്‍ഡ് ലോജിസ്റ്റിക്‌സ് സിസ്റ്റംസ്, ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ്, കെമിക്കല്‍, കംപ്യൂട്ടേഷണല്‍ ആന്‍ഡ് ഡേറ്റാ സയന്‍സസ്.
ഗേറ്റ് സ്‌കോര്‍ വേണം. ചില വകുപ്പുകളില്‍ ഇന്റര്‍വ്യൂ/റിട്ടണ്‍ ടെസ്റ്റ് ഉണ്ടാകും.
സി.എഫ്.ടി.ഐ. എന്‍ട്രി മോഡ് വഴിയുള്ള എം.ടെക്., സെമികണ്ടക്ടര്‍ ടെക്‌നോളജിയില്‍ മാസ്റ്റര്‍ ഓഫ് എന്‍ജിനിയറിങ്, ജോയന്റ് എം.ടെക്. പ്രോഗ്രാം എന്നിവയ്ക്കും അപേക്ഷിക്കാം.
വിവിധ എന്‍ജിനിയറിങ്, സയന്‍സ് ഫാക്കല്‍റ്റികളിലെയും ഇന്റര്‍ ഡിസിപ്ലിനറി മേഖലകളിലെയും പിഎച്ച്.ഡി., എന്‍ജിനിയറിങ് ഫാക്കല്‍റ്റി, ചില സയന്‍സ് വകുപ്പുകള്‍, ഇന്റര്‍ ഡിസിപ്ലിനറി മേഖലകള്‍ എന്നിവയിലെ എം.ടെക്. (റിസര്‍ച്ച്) എന്നിവയിലേക്കും അപേക്ഷിക്കാം.
കൂടുതല്‍ വിവരങ്ങള്‍ iisc.ac.in/admissions ലെ അഡ്മിഷന്‍ നോട്ടീസില്‍ ലഭിക്കും. പട്ടികവിഭാഗക്കാര്‍ക്ക് യോഗ്യതാ കോഴ്‌സ് പരീക്ഷയില്‍ പാസ് ക്ലാസ് മതി.
ഇ.ആര്‍.പി.: എക്‌സ്റ്റേണല്‍ രജിസ്‌ട്രേഷന്‍ പ്രോഗ്രാം (ഇ.ആര്‍.പി.) സ്‌കീമില്‍ പിഎച്ച്.ഡി., എം.ടെക് (റിസര്‍ച്ച്) അവസരങ്ങള്‍ ഉണ്ട്. അംഗീകൃത റിസര്‍ച്ച് ആന്‍ഡ് ഡിവലപ്‌മെന്റ് ഓര്‍ഗനൈസേഷന്‍/ഇന്‍ഡസ്ട്രി പ്രൊഫഷണലുകള്‍; ബന്ധപ്പെട്ട സര്‍ക്കാര്‍ ഏജന്‍സികളുടെ അംഗീകാരമുള്ള എന്‍ജിനിയറിങ്, അഗ്രിക്കള്‍ച്ചറല്‍, ഫാര്‍മസ്യൂട്ടിക്കല്‍, വെറ്ററിനറി, മെഡിക്കല്‍ കോളേജുകള്‍/സര്‍വകലാശാലകള്‍ എന്നിവയിലെ ഫാക്കല്‍റ്റി അംഗങ്ങള്‍ എന്നിവര്‍ക്ക് അപേക്ഷിക്കാം.
അപേക്ഷ : റിസര്‍ച്ച്, പി.ജി. പ്രോഗ്രാമുകള്‍, ഇന്റഗ്രേറ്റഡ് പിഎച്ച്.ഡി. എന്നിവയുടെ അപേക്ഷ മാര്‍ച്ച് 23-ന് രാത്രി 11.59 വരെയും സ്‌പോണ്‍സേഡ് (എം.ടെകിന്), ഇ.ആര്‍.പി. അപേക്ഷകള്‍ 31-ന് രാത്രി 11.59 വരെയും iisc.ac.in/admissions/ വഴി (അപ്ലൈ ഓണ്‍ലൈന്‍) നല്‍കാം. യോഗ്യതാ പ്രോഗ്രാമിന്റെ അന്തിമവര്‍ഷത്തില്‍/സെമസ്റ്ററില്‍ പഠിക്കുന്ന, ബിരുദം ലഭിക്കാന്‍വേണ്ട നടപടിക്രമങ്ങള്‍ (പരീക്ഷ, പ്രോജക്ട് ഡിസര്‍ട്ടേഷന്‍, വൈവ-വോസേ മുതലായവ) 2025 ജൂലായ് 31-നകം പൂര്‍ത്തിയാക്കാമെന്നും യോഗ്യത തെളിയിക്കുന്നതിന് ആവശ്യമായ രേഖകള്‍ ഒക്ടോബര്‍ 31-നകം ഹാജരാക്കാമെന്ന് പ്രതീക്ഷിക്കുന്നവര്‍ക്കും അപേക്ഷിക്കാം.