മധ്യപ്രദേശിൽ കുഴൽകിണറിൽ വീണ കുട്ടിയെ രക്ഷിക്കാനായി രക്ഷാപ്രവർത്തനം തുടരുന്നു

hgfdxc
hgfdxc

ഭോപ്പാൽ : മധ്യപ്രദേശിൽ കുഴൽകിണറിൽ വീണ കുട്ടിയെ രക്ഷിക്കാനായി രക്ഷാപ്രവർത്തനം തുടരുന്നു. 60 അടി താഴ്ച്ചയുള്ള കുഴൽ കിണറിലാണ് കുട്ടി വീണതെന്ന് രക്ഷാപ്രവർത്തകർ പറഞ്ഞതായി ദേശീയ ഏജൻസിയായ എഎൻഐ പറയുന്നു. വിടിഷ ജില്ലയിൽ ഇന്നലെ രാവിലെ പതിനൊന്നോടെയാണ് സംഭവം. 

60 അടി താഴ്ച്ചയുള്ള കുഴൽ കിണറിൽ 43 അടിയിലാണ് കുട്ടി കുടുങ്ങിക്കിടക്കുന്നത്. കുട്ടിക്ക് ഓക്സിജൻ നൽകി വരുന്നുണ്ട്. എന്നാൽ കുട്ടിയുമായി സംസാരിക്കാൻ രക്ഷാപ്രവർത്തകർക്ക് ഇതുവരേയും കഴിഞ്ഞിട്ടില്ല. വെബ് ക്യാമറകളുടെ സഹായത്താൽ കുട്ടിയെ കണ്ടെത്തിയെന്നും അസിസ്റ്റന്റ് സൂപ്രണ്ട് ഓഫ് പൊലീസ് സമീർ യാദവ് പറയുന്നു. രണ്ടു സുരക്ഷാ സംഘം ചേർന്നാണ് കുട്ടിയെ രക്ഷിച്ചെടുക്കാനുള്ള പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്നത്. സംസ്ഥാന ദുരന്ത നിവാരണ സേനയും ദേശീയ ദുരന്ത നിവാരണ സേനയുമാണ് രക്ഷാദൗത്യത്തിലുള്ളത്.

tRootC1469263">

Tags