റിപ്പബ്ലിക് ദിനാഘോഷം ; ഡൽഹി ഉൾപ്പെടെ നാല് സംസ്ഥാനങ്ങളിൽ അതീവ ജാഗ്രതാനിർദ്ദേശം
Jan 19, 2026, 18:45 IST
റിപ്പബ്ലിക് ദിനാഘോഷങ്ങൾ മുന്നിൽക്കണ്ട് ഡൽഹി ഉൾപ്പെടെയുള്ള നാല് സംസ്ഥാനങ്ങളിൽ കേന്ദ്ര ഇന്റലിജൻസ് ഏജൻസികൾ അതീവ ജാഗ്രതാനിർദ്ദേശം പുറപ്പെടുവിച്ചു.ഖാലിസ്ഥാൻ അനുകൂല സംഘടനകളും ബംഗ്ലാദേശ് കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന ഭീകരവാദ ഗ്രൂപ്പുകളും രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ ആക്രമണത്തിന് പദ്ധതിയിടുന്നതായി ലഭിച്ച രഹസ്യവിവരത്തെത്തുടർന്നാണ് നടപടി.
tRootC1469263">ആഘോഷവേളകളിൽ ജനത്തിരക്കേറിയ സ്ഥലങ്ങളിലും തന്ത്രപ്രധാന മേഖലകളിലും കർശന സുരക്ഷയൊരുക്കാനും നിരീക്ഷണം ശക്തമാക്കാനും സുരക്ഷാ ഏജൻസികൾക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്.
.jpg)


