പശ്ചിമേഷ്യൻ സംഘർഷം; ഇന്ത്യയിൽൽ എൽപിജി ക്ഷാമത്തിന് സാധ്യതയുള്ളതായി റിപ്പോർട്ടുകൾ

West Asian conflict; Reports suggest potential LPG shortage in India

ന്യൂഡൽഹി: പശ്ചിമേഷ്യൻ സംഘർഷം തുടർന്ന് കൊണ്ടിരിക്കുന്ന സാഹചര്യത്തിൽ ഇന്ത്യയിൽ എൽപിജി ക്ഷാമത്തിന് സാധ്യതയുള്ളതായി റിപ്പോർട്ടുകൾ. തന്ത്രപ്രധാനമായ ഹോർമുസ് കടലിടുക്ക് ഇറാൻ അടച്ചതാണ് ഇന്ത്യയെ ആശങ്കയിലാക്കിയിരിക്കുന്നത്. ഇന്ധനക്ഷാമത്തിന് സാധ്യതയുള്ള സാഹചര്യത്തിൽ ഇന്ത്യയിൽ നിന്നുള്ള പെട്രോൾ, ഡീസൽ കയറ്റുമതിക്ക് നിയന്ത്രണങ്ങൾ ഏർപ്പെടുത്താനും എൽപിജി റേഷൻ അടിസ്ഥാനത്തിൽ വിതരണം ചെയ്യാനും റഷ്യൻ ക്രൂഡ് ഇറക്കുമതി വേഗത്തിലാക്കാനും നീക്കമുണ്ട്.

tRootC1469263">

നിലവിലെ സാഹചര്യങ്ങൾ നിരീക്ഷിച്ചു കൊണ്ടിരിക്കുകയാണെന്നും രാജ്യത്ത് പെട്രോളിയം ഉത്പന്നങ്ങളുടെ ലഭ്യത ഉറപ്പു വരുത്താനുള്ള നടപടികളെല്ലാം സ്വീകരിച്ചതായും പെട്രോളിയം മന്ത്രാലയം വ്യക്തമാക്കിയിട്ടുണ്ട്. പെട്രോളിയം മന്ത്രി ഹർദീപ് പുരിയും സ്ഥിതിഗതികൾ വിലയിരുത്തി.

Tags