രാജ്യത്ത് ക്രിസ്ത്യാനികൾക്കെതിരായ അക്രമങ്ങളിൽ വൻ വർധനവെന്ന് റിപ്പോർട്ട്

Report: Huge increase in violence against Christians in the country
Report: Huge increase in violence against Christians in the country

ന്യൂഡൽഹി: ഇന്ത്യൻ ജനസംഖ്യയുടെ 2.3 ശതമാനം വരുന്ന ക്രിസ്ത്യൻ മതന്യൂനപക്ഷത്തോടുള്ള ശത്രുതയുടെ സമീപകാല പ്രവണതകൾ വർധിച്ച തോതിൽ തുടരുന്നതായി റിപ്പോർട്ട്. 2024ൽ ഇന്ത്യയിലെ ക്രിസ്ത്യാനികൾ ഉയർന്ന തോതിലുള്ള അക്രമവും വിവേചനവും അനുഭവിച്ചതായും മുൻ വർഷങ്ങളെ അപേക്ഷിച്ച് കേസുകൾ തുടർച്ചയായി വർധിച്ചുവെന്നും ഇവാഞ്ചലിക്കൽ ഫെലോഷിപ്പ് ഓഫ് ഇന്ത്യാസ് റിലീജിയസ് ലിബർട്ടി കമ്മീഷൻ പറയുന്നു. ‘വിശ്വാസം അപകടത്തിൽ: ഇന്ത്യയിലെ ക്രിസ്ത്യാനികൾക്കെതിരായ അക്രമവും വിവേചനവും പരിശോധിക്കുന്നു (2024)’ എന്ന പേരിലാണ് റിപ്പോർട്ട്.

2023ൽ രേഖപ്പെടുത്തിയ 601 കേസുകളുമായി താരതമ്യപ്പെടുത്തുമ്പോൾ 2014ൽ 640 സംഭവങ്ങൾ ഉണ്ടായി. ‘പല സംസ്ഥാനങ്ങളിലും ക്രിസ്ത്യാനികൾക്കെതിരായ വ്യവസ്ഥാപിതവും സംഘടിതവുമായ പീഡനം കടുത്ത പ്രതിസന്ധി ഘട്ടങ്ങളിലേക്ക് ഉയർന്നിട്ടുണ്ട്’- ഇ.എഫ്.ഐ ജനറൽ സെക്രട്ടറി റവ. വിജയേഷ് ലാൽ മോണിങ് സ്റ്റാർ ന്യൂസിനോട് പറഞ്ഞു.

‘ശരാശരി നാലോ അഞ്ചോ പള്ളികളോ പാസ്റ്റർമാർക്കോ എല്ലാ ദിവസവും ആക്രമണം നേരിടുന്നു എന്നതാണ് ഞങ്ങളെ ഏറ്റവും ആശങ്കപ്പെടുത്തുന്നത്. വിശ്വാസികൾ ആരാധനക്ക് വരുമ്പോൾ എല്ലാ ഞായറാഴ്ചകളിലും ആക്രമണങ്ങൾ ഇരട്ടിയാവുന്നുവെന്നും’ വിജയേഷ് ലാൽ പറയുന്നു. 188 പീഡന സംഭവങ്ങളുമായി ഉത്തർപ്രദേശ് ഒന്നാംസ്ഥാനത്താണ്. തൊട്ടുപിന്നാലെ ഛത്തീസ്ഗഡ് (150), രാജസ്ഥാൻ (40), പഞ്ചാബ് (38), ഹരിയാന (34) എന്നീ സംസ്ഥാനങ്ങളും ഉണ്ട്.

Tags

News Hub