'ഹിന്ദു ദാമ്പത്യ ജീവിതത്തില്‍ താലി നീക്കം ചെയ്യുന്നതിന് പ്രാധാന്യമുണ്ട്'; ആർമി ഉദ്യോഗസ്ഥന് വിവാഹമോചനം അനുവദിച്ചു

marriage

ഭാര്യ താലി അഴിച്ചുമാറ്റി , ആഭരണങ്ങള്‍ ധരിക്കുന്നത് നിർത്തിയെന്നും , ക്രിസ്തുമതത്തിലേക്ക് പരിവർത്തനം ചെയ്തുവെന്നും ചൂണ്ടിക്കാട്ടിയാണ് ഭർത്താവ് കോടതിയെ സമീപിച്ചത്.

മദ്രാസ് : ഭാര്യ താലി ഊരുന്നത് ഭർത്താവിനോടുള്ള മാനസിക ക്രൂരതയെന്ന് മദ്രാസ് ഹൈക്കോടതിയുടെ നിരീക്ഷണം.ആർമി ഉദ്യോഗസ്ഥന് വിവാഹമോചനം അനുവദിച്ചു കൊണ്ടാണ് ജസ്റ്റിസ് പി. വടമലൈയുടെ നിരീക്ഷണം.

വിചാരണ കോടതി അനുവദിച്ച വിവാഹമോചനത്തിനെതിരെ ഭാര്യ സമർപ്പിച്ച അപ്പീല്‍ കോടതി തള്ളി.ഹിന്ദു ദാമ്പത്യ ജീവിതത്തില്‍ താലി നീക്കം ചെയ്യുന്നതിന് പ്രാധാന്യമുണ്ട്. ദാമ്പത്യ ജീവിതത്തിൻ്റെ തുടർച്ചയുടെ പവിത്രമായ പ്രതീകമാണ് താലി എന്നും സാധാരണയായി ഭർത്താവിന്റെ മരണശേഷം മാത്രമേ അത് അഴിക്കാറുള്ളൂ എന്നും കോടതി വ്യക്തമാക്കി.

ഭാര്യ താലി അഴിച്ചുമാറ്റി , ആഭരണങ്ങള്‍ ധരിക്കുന്നത് നിർത്തിയെന്നും , ക്രിസ്തുമതത്തിലേക്ക് പരിവർത്തനം ചെയ്തുവെന്നും ചൂണ്ടിക്കാട്ടിയാണ് ഭർത്താവ് കോടതിയെ സമീപിച്ചത്. എന്നാല്‍ തന്നോടും മക്കളോടും ഭർത്താവ് ക്രൂരത കാണിച്ചുവെന്ന് ഭാര്യയും കോടതിയെ അറിയിച്ചു.

 

Tags