വോട്ടര്‍പട്ടികയില്‍ നിന്നും മുസ്ലിങ്ങള്‍, യാദവര്‍, എസ്പി അനുഭാവികള്‍ എന്നിവരെ തിരഞ്ഞുപിടിച്ച് നീക്കം ചെയ്തു; അഖിലേഷ് യാദവ്

akhilesh yadav

ഭരണപക്ഷത്തിനെതിരെ രൂക്ഷമായ വിമര്‍ശനമാണ് അഖിലേഷ് ഉയര്‍ത്തിയത്.

തെരഞ്ഞെടുപ്പ് കമ്മീഷന്റെ നിഷ്പക്ഷത ചോദ്യം ചെയ്ത് സമാജ്വാദി പാര്‍ട്ടി അധ്യക്ഷന്‍ അഖിലേഷ് യാദവ്. യുപി വോട്ടര്‍ പട്ടികയില്‍ നിന്നും മുസ്ലിങ്ങള്‍, യാദവര്‍, എസ് പി അനുഭാവികള്‍ എന്നിവരെ തിരഞ്ഞ് പിടിച്ച് നീക്കം ചെയ്തുവെന്ന് അഖിലേഷ് ആരോപിച്ചു. ഇതിന് ഉത്തരവാദികളായ ഉദ്യോഗസ്ഥര്‍ക്ക് എതിരെ കര്‍ശനമായ നടപടി സ്വീകരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ലക്നൗവില്‍ നടന്ന വാര്‍ത്താ സമ്മേളനത്തിലാണ് അഖിലേഷ് യാദവ് ഇക്കാര്യം ചൂണ്ടിക്കാട്ടിയത്.

ഭരണപക്ഷത്തിനെതിരെ രൂക്ഷമായ വിമര്‍ശനമാണ് അഖിലേഷ് ഉയര്‍ത്തിയത്. ഭരണഘടന സ്ഥാപനമെന്ന നിലയില്‍ വിശ്വാസ്യത നിലനിര്‍ത്തുന്നതാനുള്ള തെരഞ്ഞെടുപ്പ് കമ്മീഷന്റെ ഉത്തരവാദിത്തത്തേയും അദ്ദേഹം ചോദ്യം ചെയ്തു.

' തെരഞ്ഞെടുപ്പ് കമ്മീഷന്‍ നിഷ്പക്ഷമായി ശരിയായ തീരുമാനങ്ങള്‍ സ്വീകരിച്ചിരുന്നെങ്കില്‍, തങ്ങള്‍ ഇത്തരത്തില്‍ ഒരു നിരീക്ഷണം നടത്തേണ്ടി വരില്ലായിരുന്നു. ഒരു ഭരണഘടനാ സ്ഥാപനമെന്ന നിലയില്‍ സ്വന്തം വിശ്വാസ്യത സംരക്ഷിക്കേണ്ട ഉത്തരവാദിത്തം അവര്‍ക്കുണ്ട്. നിലവില്‍ പാര്‍ട്ടി പ്രവര്‍ത്തകര്‍ക്ക് അവരുടെ പ്രവര്‍ത്തനങ്ങള്‍ ശ്രദ്ധിക്കേണ്ട സാഹചര്യം ഉണ്ടായിരിക്കുകയാണ്.'- അഖിലേഷ് ആരോപിച്ചു.

Tags