എല്‍പിജി ഉത്പാദനം കൂട്ടുമെന്ന് അറിയിച്ച് റിലയന്‍സ്
വാണിജ്യ ആവശ്യങ്ങള്‍ക്കുള്ള പാചക വാതക ലഭ്യത കുറയുമെന്ന് സൂചിപ്പിച്ച് കേന്ദ്രമന്ത്രി ഹര്‍ദീപ് സിംഗ് പുരി രംഗത്തെത്തി.
എല്‍പിജി ഉത്പാദനം കൂട്ടുമെന്ന് അറിയിച്ച് റിലയന്‍സ്. വാതക ലഭ്യതയ്ക്ക് അടിയന്തര നടപടികള്‍ സ്വീകരിച്ചു വരികയാണെന്നും റിലയന്‍സ് അറിയിച്ചു. അതേസമയം, ഇന്ധന സര്‍ചാര്‍ജ്ജ് എയര്‍ ഇന്ത്യ കൂട്ടിയത് എംപിമാര്‍ ഇന്ന് പാര്‍ലമെന്റില്‍ ഉന്നയിക്കും. പശ്ചിമേഷ്യന്‍ സംഘര്‍ഷം തുടരുന്നതിനാല്‍ രാജ്യത്ത് എല്‍പിജി ക്ഷാമം നേരിടുകയാണ്. അതിനിടെ, വാണിജ്യ ആവശ്യങ്ങള്‍ക്കുള്ള പാചക വാതക ലഭ്യത കുറയുമെന്ന് സൂചിപ്പിച്ച് കേന്ദ്രമന്ത്രി ഹര്‍ദീപ് സിംഗ് പുരി രംഗത്തെത്തി.
ഗാര്‍ഹിക ആവശ്യത്തിനുള്ള വാതകം പൂര്‍ണമായും ലഭ്യമാക്കുമെന്ന് ഉറപ്പ് നല്‍കുന്ന മന്ത്രി വാണിജ്യ ആവശ്യങ്ങള്‍ക്കുള്ളതില്‍ 30 ശതമാനം വരെ കുറവ് വന്നേക്കാമെന്ന് അറിയിച്ചു. എല്‍പിജി പൂഴ്ത്തിവയ്പ്പ് തടയാന്‍ അവശ്യവസ്തു നിയമ പ്രകാരം വിജ്ഞാപനമിറക്കി. ഹോര്‍മുസ് കടലിടുക്കിലെ ഇന്ത്യന്‍ കപ്പലുകള്‍ക്ക് നാവികസേനയുടെ അകമ്പടിയും കേന്ദ്രസര്‍ക്കാര്‍ പരി?ഗണിക്കുന്നുണ്ട്.
പാചക വാതക ലഭ്യതയെക്കുറിച്ച് വ്യാപക പരാതികള്‍ ഉയര്‍ന്നതിന് പിന്നാലെയാണ് രാജ്യത്ത് ഗാര്‍ഹിക ആവശ്യങ്ങള്‍ക്കുള്ള വാതകം പൂര്‍ണമായും ലഭ്യമാക്കുമെന്ന് കേന്ദ്ര പെട്രോളിയം മന്ത്രി ഹര്‍ദീപ് സിം?ഗ് പുരി ഉറപ്പ് നല്‍കുന്നത്.
.jpg)

