ഗാര്‍ഹിക പാചകവാതക സിലിണ്ടര്‍ ബുക്കിങ് നിയന്ത്രണത്തില്‍ ഇളവ്; ഇടവേള 45 ദിവസത്തില്‍ നിന്ന് 25 ആയി കുറച്ചു
Updated: Sep 8, 2026, 12:24 IST
പശ്ചിമേഷ്യന്‍ യുദ്ധത്തിന്റെ പശ്ചാത്തലത്തിലായിരുന്നു കേന്ദ്രം നിയന്ത്രണം കൊണ്ടുവന്നത്.
ന്യൂഡല്‍ഹി: ഗാര്‍ഹിക പാചകവാതക സിലിണ്ടര്‍ ബുക്കിങ്ങിനുള്ള നിയന്ത്രണത്തില്‍ ഇളവുമായി കേന്ദ്ര സര്‍ക്കാര്‍. ബുക്കിങ് ഇടവേള 45 ദിവസത്തില്‍ നിന്ന് 25 ആയി കുറച്ചു.അതേസമയം നഗരമേഖലയില്‍ 25ദിവസമെന്ന നിലവിലുള്ള ഇടവേള തുടരുമെന്നും അധികൃതര്‍ വ്യക്തമാക്കിയിട്ടുണ്ട്.
രാജ്യത്ത് എല്‍പിജി വിതരണ പ്രതിസന്ധി ഒഴിഞ്ഞതോടെയാണ് ഇടവേള കുറയ്ക്കാന്‍ കേന്ദ്രം തീരുമാനിച്ചത്. ഇനി ഗ്രാമ മേഖലയില്‍ ഉള്ളവര്‍ക്കും ഒരു ബുക്കിങ് കഴിഞ്ഞ് 25 ദിവസം പൂര്‍ത്തിയാക്കിയാല്‍ അടുത്ത സിലിണ്ടര്‍ ബുക്ക് ചെയ്യാം. പശ്ചിമേഷ്യന്‍ യുദ്ധത്തിന്റെ പശ്ചാത്തലത്തിലായിരുന്നു കേന്ദ്രം നിയന്ത്രണം കൊണ്ടുവന്നത്.
.jpg)

