വിവാഹ സൽക്കാരത്തിനിടെ വിളമ്പിയ മട്ടന്‍ കറിയുടെ അളവ് കുറഞ്ഞു; തമ്മിൽത്തല്ലി വധൂവരന്മാരുടെ ബന്ധുക്കൾ

mutton fight
mutton fight

ഹൈദരാബാദ്: വിവാഹ സൽക്കാരത്തിനിടെ വിളമ്പിയ മട്ടന്‍ കറിയുടെ അളവിനെ ചൊല്ലി തമ്മിൽത്തല്ലി വധൂവരന്മാരുടെ ബന്ധുക്കൾ. തെലങ്കാനയിലെ നിസാമാബാദിലെ നവിപേട്ടിലാണ് സംഭവം നടന്നത്. നവിപേട്ട് സ്വദേശിനിയുടെയും നന്ദിപേട്ടയില്‍ നിന്നുള്ള യുവാവിന്റെയും വിവാഹം കഴിഞ്ഞുള്ള സര്‍ക്കാരത്തിനിടെയാണ് കൂട്ടത്തല്ല് ഉണ്ടായത്. 

വധുവിന്റെ വീട്ടില്‍വെച്ച് നടന്ന വിവാഹ സല്‍ക്കാരത്തിനിടെയായിരുന്നു ഏറ്റുമുട്ടലുണ്ടായത്. ഭക്ഷണം കഴിക്കുന്നതിനിടിയില്‍ വരന്റെ ബന്ധുക്കളില്‍ ചിലര്‍ മട്ടന്‍ കറി വേണ്ടത്ര വിളമ്പിയില്ലെന്ന് പരാതെപ്പെട്ടു. ഇത് വധുവിന്റെ കുടുംബത്തില്‍ നിന്നുള്ള ചിലര്‍ ചെയ്തതാണ് തർക്കത്തിൽ കലാശിച്ചത്. വാക് തർക്കത്തിനിടെ ഇരു കൂട്ടരും തമ്മില്‍ പാത്രങ്ങളും സാധനങ്ങളും കസേരകളും വടികളും പരസ്പരം എറിഞ്ഞു. 

Also read: വേണോ ഇത്തരം ന്യൂജെന്‍ വിവാഹങ്ങള്‍, ഇനി ഈ കല്യാണങ്ങള്‍ക്ക് പങ്കെടുക്കില്ലെന്നും മുരളി തുമ്മാരുകുടി

ഇവരെ നിയന്ത്രിക്കാൻ കഴിയാതെ വന്നതോടെ നാട്ടുകാര്‍ വിവരം പൊലീസിനെ അറിയിക്കുകയായിരുന്നു. പൊലീസ് സംഭവ സ്ഥലത്തെത്തിയാണ് സ്ഥിതി നിയന്ത്രിച്ചത്. ഇരുകൂട്ടരും തമ്മിലുണ്ടായ സംഘര്‍ഷത്തില്‍ പത്തോളം പേര്‍ക്ക് പരിക്കേറ്റു. പരിക്കേറ്റവരെ നിസാമാബാദ് സര്‍ക്കാര്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സംഭവത്തില്‍ ഇരുവിഭാഗങ്ങളില്‍ നിന്നുള്ളവര്‍ക്കെതിരെ പൊലീസ് കേസെടുത്തിട്ടുണ്ട്.

Tags