അഹമ്മദാബാദ് വിമാന അപകടത്തില്‍ മരിച്ച സഹപൈലറ്റ് ബോളിവുഡ് താരം വിക്രാന്ത് മാസിയുടെ ബന്ധു

vikrant
vikrant

ക്ലൈവ് സുന്ദറിന്റെ മരണത്തില്‍ താരം അനുശോചനം അറിയിച്ചു.

അഹമ്മദാബാദ് വിമാന അപകടത്തില്‍ മരിച്ച സഹപൈലറ്റ് ക്ലൈവ് സുന്ദര്‍ ബോളിവുഡ് താരം വിക്രാന്ത് മാസിയുടെ ബന്ധു. 

ക്ലൈവ് സുന്ദറിന്റെ മരണത്തില്‍ താരം അനുശോചനം അറിയിച്ചു. വിക്രാന്തിന്റെ അമ്മാവന്റെ മകനാണ് ക്ലൈവ് സുന്ദര്‍.

അഹമ്മദാബാദില്‍ ഉണ്ടായ ദാരുണമായ വിമാനാപകടത്തില്‍ ജീവന്‍ നഷ്ടപ്പെട്ടവരുടെ കുടുംബങ്ങളെയും പ്രിയപ്പെട്ടവരെയും ഓര്‍ത്ത് എന്റെ ഹൃദയം തകരുന്നു. എന്റെ അമ്മാവന്‍ ക്ലിഫോര്‍ഡ് കുന്ദറിന് അദ്ദേഹത്തിന്റെ മകന്‍ ക്ലൈവ് കുന്ദര്‍ നഷ്ടപ്പെട്ടുവെന്നറിഞ്ഞപ്പോള്‍ കൂടുതല്‍ വേദന തോന്നി. ആ വിമാനത്തില്‍ പ്രവര്‍ത്തിച്ചിരുന്ന ഓഫീസറായിരുന്നു ക്ലൈവ്. ദൈവം നിങ്ങള്‍ക്കും നിങ്ങളുടെ കുടുംബത്തിനും ദുരന്തം ബാധിച്ച എല്ലാവര്‍ക്കും ശക്തി നല്‍കട്ടെ- വിക്രാന്ത് ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചു.

tRootC1469263">

Tags