ചെങ്കോട്ട സ്‌ഫോടനം: ജമ്മു കശ്മീരില്‍ എട്ടിടങ്ങളില്‍ പരിശോധന നടത്തി എന്‍ഐഎ

nia
nia

നേരത്തേ അറസ്റ്റിലായ ഡോക്ടര്‍ ഷഹീന്‍ ഷാഹിദിന്റെ ലഖ്നൗവിലെ വസതിയിലും പരിശോധന നടന്നു.


ചെങ്കോട്ട സ്‌ഫോടനവുമായി ബന്ധപ്പെട്ട് ജമ്മു കശ്മീരിലെ വിവിധയിടങ്ങളില്‍ പരിശോധന നടത്തി എന്‍ഐഎ. ജമ്മു കശ്മീരിലെ എട്ടിടങ്ങളിലാണ് പരിശോധന നടന്നത്. പുല്‍വാമ, കുല്‍ഗാം, ഷോപ്പിയാന്‍ അടക്കമുള്ള സ്ഥലങ്ങളിലെ പരിശോധനയില്‍ ജമ്മു കശ്മീര്‍ പൊലീസും ഭാഗമായിരുന്നു. നിലവില്‍ കസ്റ്റഡിയിലുള്ളവരില്‍ നിന്ന് ലഭിച്ച് വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് പരിശോധന നടന്നത്.

tRootC1469263">

നേരത്തേ അറസ്റ്റിലായ ഡോക്ടര്‍ ഷഹീന്‍ ഷാഹിദിന്റെ ലഖ്നൗവിലെ വസതിയിലും പരിശോധന നടന്നു. ഭീകരസംഘടനയായ ജെയ്ഷെ മുഹമ്മദുമായി ബന്ധമുണ്ടെന്ന് കരുതുന്ന വനിതാ ഡോക്ടറാണ് ഷഹീന്‍ ഷാഹിദ്. ഷഹീന്റെ വസതിയില്‍ സാമ്പത്തിക ഇടപാടുകളുമായി ബന്ധപ്പെട്ടാണ് പരിശോധന നടന്നതെന്നാണ് വിവരം. പരിശോധനയില്‍ ഷാഹിന്റെ മുറിയില്‍ നിന്ന് 18 ലക്ഷം രൂപ കണ്ടെത്തിയതായാണ് അന്വേഷണ സംഘം പറയുന്നത്. ഇതിന്റെ ഉറവിടം അന്വേഷിക്കുന്നതായും എന്‍ഐഎ പറയുന്നു.

മുന്‍പ് ഭീകരവാദ സംഘടനകളുമായി ബന്ധമുണ്ടെന്ന് സംശയിച്ചിരുന്നവരുടെ വസതിയിലും പരിശോധന നടന്നു. ഉമര്‍ നബിക്ക് സഹായം ചെയ്ത ജാസിര്‍ ബിലാല്‍ വാണിയുടെ വീട്ടിലും പരിശോധന നടന്നു. ബിലാല്‍ വാണിയും ഉമര്‍ നബിയും ചേര്‍ന്ന് ഹമാസ് മോഡല്‍ ആക്രമണത്തിന് പദ്ധതിയിട്ടിരുന്നുവെന്നാണ് എന്‍ഐഎയുടെ വാദം.

Tags