ചെങ്കോട്ട സ്ഫോടനം; രണ്ട് പേര് കൂടി അറസ്റ്റില്‍
Updated: Dec 10, 2025, 07:21 IST
ഡോ. ബിലാല്‍ നസീര്‍ മല്ല സ്ഫോടനത്തില്‍ കൊല്ലപ്പെട്ട ഉമര്‍ നബിക്ക് അഭയം നല്‍കിയിരുന്നതായി എന്‍ഐഎ പറഞ്ഞു.
ചെങ്കോട്ടയ്ക്ക് സമീപമുണ്ടായ സ്ഫോടനവുമായി ബന്ധപ്പെട്ട് രണ്ട് പേര് കൂടി അറസ്റ്റിലായതായി എന്‍ഐഎ. വടക്കന്‍ കശ്മീരില്‍ നിന്നുള്ള ഡോ. ബിലാല്‍ നസീര്‍ മല്ലയും ഫരീദാബാദില്‍ നിന്നുള്ള സോയാബി എന്നയാളുമാണ് അറസ്റ്റിലായത്. ഇതില്‍ ഡോ. ബിലാല്‍ നസീര്‍ മല്ല സ്ഫോടനത്തില്‍ കൊല്ലപ്പെട്ട ഉമര്‍ നബിക്ക് അഭയം നല്‍കിയിരുന്നതായി എന്‍ഐഎ പറഞ്ഞു.
കേസിലെ ഏഴും എട്ടും പ്രതികളാണിവര്‍. ഡോ. ബിലാല്‍ സ്ഫോടനത്തിലെ മുഖ്യ ആസൂത്രകനാണ് എന്നാണ് എന്‍ഐഎ പറയുന്നത്. ഇയാളെ ഏഴ് ദിവസത്തെ എന്‍ഐഎ കസ്റ്റഡിയില്‍ വിട്ടു. ഉമറിന് അഭയം നല്‍കിയത് മാത്രമല്ല, വേണ്ട സഹായങ്ങളെല്ലാം ചെയ്തുനല്‍കിയത് ബിലാല്‍ ആണെന്നാണ് എന്‍ഐഎയുടെ വാദം. നേരത്തെ കേസില്‍ എന്‍ഐഎ ആറ് പേരെ അറസ്റ്റ് ചെയ്തിരുന്നു.
.jpg)

