അസമിലും പുതുച്ചേരിയിലും റെക്കോര്‍ഡ് പോളിംഗ്
അസമിലെ റെക്കോഡ് പോളിംഗ് ശതമാനം തങ്ങള്‍ക്ക് അനുകൂലമെന്നാണ് ഇരു മുന്നണികളുടെയും അവകാശവാദം
അസമിലും പുതുച്ചേരിയിലും റെക്കോര്‍ഡ് പോളിംഗ്. തെരഞ്ഞെടുപ്പ് കമ്മീഷന്റെ ഏറ്റവും ഒടുവിലെ കണക്ക് പ്രകാരം 85.17 ശതമാനമാണ് അസമിലെ പോളിംഗ്. കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ 82.42 ശതമാനമായിരുന്നു സംസ്ഥാനത്ത് പോളിംഗ്. ഇത്തവണ ഇത് മറികടന്ന് റെക്കോഡ് പോളിംഗാണ് രേഖപ്പെടുത്തിയത്. സമാധാനപരമായാണ് 126 മണ്ഡലങ്ങളിലും വോട്ടെടുപ്പ് നടന്നതെന്ന് തെരഞ്ഞെടുപ്പ് ഓഫീസര്‍മാര്‍ പറഞ്ഞു. എന്നാല്‍ ദീബ്രുഗഡില്‍ എ ജെ പി - ബി ജെ പി പ്രവര്‍ത്തകര്‍ തമ്മില്‍ സംഘര്‍ഷമുണ്ടായി. ചിലര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. ബിദ്യാപൂര്‍, ബോങ്ഗായിഗോണ്‍ എന്നിവിടങ്ങളില്‍ കള്ളവോട്ട് ചെയ്യാനെത്തിയവരെന്ന് സംശയിക്കുന്ന രണ്ട് ബിഹാര്‍ സ്വദേശികളെ പൊലീസ് കസ്റ്റഡിയിലെടുത്തു.
അസമിലെ റെക്കോഡ് പോളിംഗ് ശതമാനം തങ്ങള്‍ക്ക് അനുകൂലമെന്നാണ് ഇരു മുന്നണികളുടെയും അവകാശവാദം. ഭരണ തുടര്‍ച്ചയ്ക്കാണ് ജനം വോട്ട് ചെയ്തതെന്ന് മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശര്‍മ അടക്കം ബി ജെ പി നേതാക്കള്‍ അവകാശപ്പെട്ടു. നൂറിലധികം സീറ്റ് ബി ജെ പി നേടുമെന്നും നേതാക്കള്‍ പറഞ്ഞു. എന്നാല്‍ പുതിയൊരു അസം രൂപീകരിക്കുന്നതിന്റെ തുടക്കമാണ് തെരഞ്ഞെടുപ്പ് ദിനമെന്നും, ഗൗരവ് ഗോഗോയി മുഖ്യമന്ത്രിയാകുമെന്നും കോണ്‍ഗ്രസ് നേതാക്കള്‍ പറഞ്ഞു.
30 നിയമസഭ സീറ്റുകളിലേക്ക് നടന്ന പുതുച്ചേരി തെരഞ്ഞെടുപ്പില്‍ 89.83 ശതമാനം ആണ് പോളിംഗ്. രാത്രി 8:15 ന് തെരഞ്ഞെടുപ്പ് കമ്മീഷന്‍ പുറത്തുവിട്ട ഔദ്യോഗിക കണക്കുകള്‍ പ്രകാരമാണ് 89.83 ശതമാനം. അന്തിമ കണക്കില്‍ പോളിംഗ് ഉയര്‍ന്നേക്കുമെന്നാണ് പ്രതീക്ഷ. പുതുച്ചേരിയൂടെ ചരിത്രത്തില്‍ ആദ്യമായാണ് പോളിംഗ് ശതമാനം 86 കടക്കുന്നത്.
.jpg)


