രാജസ്ഥാനിലെ സർക്കാർ സ്‌കൂളുകളില്‍ അസംബ്ലി സമയത്ത് പത്രവായന നിർബന്ധമാക്കി

student

സീനിയർ സെക്കൻഡറി, ഇംഗ്ലീഷ് മീഡിയം സ്‌കൂളുകളില്‍ കുറഞ്ഞത് രണ്ട് പത്രങ്ങള്‍ വായിക്കണം (ഹിന്ദി, ഇംഗ്ലീഷ്). അപ്പർ പ്രൈമറി സ്‌കൂളുകളില്‍ രണ്ട് ഹിന്ദി പത്രങ്ങള്‍ വായിക്കണമെന്നാണ് നിർദേശം. 

രാജസ്ഥാനിലെ സർക്കാർ സ്‌കൂളുകളില്‍ അസംബ്ലി സമയത്ത് പത്രവായന നിർബന്ധമാക്കി. സ്‌കൂളുകളില്‍ പത്രങ്ങള്‍ വാങ്ങാനുള്ള ചെലവ് ജയ്പൂരിലെ രാജസ്ഥാൻ സ്‌കൂള്‍ വിദ്യാഭ്യാസ കൗണ്‍സില്‍ ഏറ്റെടുക്കും. കുട്ടികളുടെ വായനാശീലം വർദ്ധിപ്പിക്കുന്നതിനും പദസമ്ബത്ത് മെച്ചപ്പെടുത്തുന്നതിനും വേണ്ടിയാണ് സർക്കാർ ഇത്തരമൊരു നടപടി സ്വീകരിച്ചത്.

tRootC1469263">

സീനിയർ സെക്കൻഡറി, ഇംഗ്ലീഷ് മീഡിയം സ്‌കൂളുകളില്‍ കുറഞ്ഞത് രണ്ട് പത്രങ്ങള്‍ വായിക്കണം (ഹിന്ദി, ഇംഗ്ലീഷ്). അപ്പർ പ്രൈമറി സ്‌കൂളുകളില്‍ രണ്ട് ഹിന്ദി പത്രങ്ങള്‍ വായിക്കണമെന്നാണ് നിർദേശം. 

സർക്കാർ മാനദണ്ഡപ്രകാരം, സ്‌കൂള്‍ അസംബ്ലിയില്‍ കുറഞ്ഞത് പത്ത് മിനിട്ടെങ്കിലും വിദ്യാർത്ഥികള്‍ പത്രം വായിക്കണം. ഇതില്‍ ദേശീയ, ലോക കാര്യങ്ങളെക്കുറിച്ചുള്ള വാർത്തകള്‍ ഉള്‍പ്പെടുത്തണമെന്നുമുണ്ട്.

കുട്ടികള്‍ക്ക് ലോകവിവരങ്ങളില്‍ അറിവുണ്ടാക്കാനും ചെറിയ കുട്ടികള്‍ക്ക് വാർത്തകള്‍ എങ്ങനെയാണെന്ന് മനസിലാക്കാനും അത് വിശകലനം ചെയ്യാനും ഇതിലൂടെ സഹായകമാകും. ഇത് വിദ്യാർത്ഥികളിലെ സമഗ്ര പുരോഗതിക്ക് സഹായകമാകുമെന്നാണ് പല പഠനങ്ങളും തെളിയിച്ചിരിക്കുന്നത്.

എല്ലാ ദിവസവും കുട്ടികള്‍ കണ്ടുപിടിക്കുന്ന അഞ്ച് പുതിയ വാക്കുകളുടെ അർത്ഥങ്ങള്‍ അദ്ധ്യാപകർ വിശദീകരിച്ച്‌ നല്‍കണം. പത്രത്തിലെ എഡിറ്റോറിയലുകള്‍, ദേശീയ, അന്തർദേശീയ, കായിക വാർത്തകളും വായിക്കാനും ചർച്ച ചെയ്യാനും കുട്ടികള്‍ക്ക് അവസരം നല്‍കണം.

ഇതിലൂടെ വിദ്യാർത്ഥികളുടെ പൊതുവിജ്ഞാനം മെച്ചപ്പെടുത്തുക മാത്രമല്ല, സാമൂഹിക അവബോധം വർദ്ധിപ്പിക്കുകയും മത്സര പരീക്ഷകള്‍ക്ക് അവരെ പ്രാപ്തരാക്കുകയും ചെയ്യുമെന്നും വിദ്യാഭ്യാസ വകുപ്പ് ഉദ്യോഗസ്ഥർ പറയുന്നു.

Tags