രണ്ടായിരം രൂപയുടെ നോട്ടുകള്‍ മാറ്റാന്‍ ആരും തിരക്കു കൂട്ടേണ്ടെന്ന് ആര്‍ബിഐ ഗവര്‍ണര്‍

google news
തൃശ്ശൂരിൽ 2000 രൂപയുടെ കള്ളനോട്ടില്‍ ടിക്കറ്റെടുത്ത് ലോട്ടറി വില്പനക്കാരനെ കബളിപ്പിച്ചു
2000 രൂപ നോട്ട് മാറ്റിയെടുക്കാനായി ആരും ബാങ്കിലേക്ക് തിരക്കിട്ട് ഓടേണ്ടതില്ലെന്ന് ആര്‍ബിഐ ഗവര്‍ണര്‍ ശക്തികാന്ത ദാസ്. സെപ്തംബര്‍ 30ന് ശേഷവും നോട്ട് നിയമ സാധുതയുള്ളതായിരിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ബാങ്കിലേക്ക് നോട്ട് മാറ്റാന്‍ തിരക്ക് കൂട്ടേണ്ട ആവശ്യമൊന്നുമില്ല. നിങ്ങള്‍ക്ക് സെപ്തംബര്‍ 30 വരെ നാലു മാസത്തെ സമയമുണ്ട്. ഈ സമയ പരിധി നല്‍കിയത് നോട്ടു മാറ്റുന്നത് ജനങ്ങള്‍ ഗൗരവമായി കാണണം എന്നതുകൊണ്ടാണ്. നോട്ടു നിരോധനത്തെ തുടര്‍ന്ന് രാജ്യത്തെ വിപണിയിലുണ്ടായ കറന്‍സിയുടെ കുറവ് നികത്താനാണ് 2000 രൂപയുടെ നോട്ട് ഇറക്കിയത്.
 

Tags