അധോലോക നേതാവ് രവി പൂജാരി മുംബൈ പൊലീസ് കസ്റ്റഡിയിൽ
മുംബൈ: ബംഗളൂരു ജയിലിൽ കഴിയുകയായിരുന്ന അധോലോക നേതാവ് രവി പൂജാരിയെ മുംബൈ പൊലീസ് കസ്റ്റഡിയിലെടുത്തു. ബോളിവുഡ് കൊറിയോഗ്രാഫർ റിമൊ ഡിസൂസയെയും ഭാര്യയെയും ഭീഷണിപ്പെടുത്തി 50 ലക്ഷം തട്ടാൻ ശ്രമിച്ച 2018ലെ കേസിലാണ് അറസ്റ്റ്. വ്യാഴാഴ്ച മുംബൈയിലെത്തിച്ച രവി പൂജാരിയെ വെള്ളിയാഴ്ച കോടതിയിൽ ഹാജരാക്കി. ചൊവ്വാഴ്ചവരെ പൊലീസ് കസ്റ്റഡിയിൽ റിമാൻഡ് ചെയ്തു.
tRootC1469263">മുംബൈ ക്രൈംബ്രാഞ്ചിനു കീഴിലെ ആന്റി എക്സ്റ്റോർഷൻ സെല്ലിന്റെ കസ്റ്റഡിയിലാണ്. മുംബൈ, നവിമുംബൈ, താണെ, കർണാടക എന്നിവിടങ്ങളിലായി 49 ഓളം കേസുകളാണ് രവി പൂജാരിക്കെതിരെയുള്ളത്. ഇതിൽ ഒമ്പത് കേസിൽ വിചാരണ നടത്താനാണ് കഴിഞ്ഞ വർഷം സെനഗൽ കോടതി അനുമതി നൽകിയത്. അഞ്ചു വർഷം മുമ്പാണ് സെനഗലിൽ പിടിയിലായ രവി പൂജാരിയെ ഇന്ത്യയിലേക്ക് കൊണ്ടുവരുന്നത്.
.jpg)


