വിവാഹബന്ധത്തിലും വ്യക്തിക്ക് ശാരീരികമായ സ്വാതന്ത്ര്യങ്ങളുണ്ട് ; ഭാര്യയെ ബലാൽസംഗം ചെയ്‌തെന്ന കേസിൽ യുവാവിന്റെ ജാമ്യഹരജി തള്ളി ഗുജറാത്ത് ഹൈക്കോടതി
ഗാന്ധിനഗർ: വിവാഹ ബന്ധത്തിലുൾപ്പെടെ ഏതൊരു ബന്ധത്തിലും വ്യക്തിക്ക് ശാരീരികമായ സ്വാതന്ത്ര്യങ്ങളുണ്ടെന്ന് ഗുജറാത്ത് ഹൈക്കോടതി. ഭാര്യയെ ബലാൽസംഗം ചെയ്‌തെന്ന കേസിൽ യുവാവിന്റെ മുൻകൂർ ജാമ്യഹരജി തള്ളികൊണ്ടായിരുന്നു നിരീക്ഷണം. തന്നെ ശാരീരികമായും ലൈംഗികമായും പീഡിപ്പിച്ചെന്ന യുവതിയുടെ പരാതിയിലാണ് യുവാവിന്റെ ജാമ്യ ഹരജി കോടതി തള്ളിയത്.
tRootC1469263">'വിവാഹം എന്നത് ലൈംഗിക ബന്ധത്തിനുള്ള സമ്മതം എന്ന നിലക്കാണ് പണ്ടു മുതലേ കണ്ടു വരുന്നത്, എന്നിരുന്നാലും ഇന്നത്തെ കാലത്തെ നിയമം കൂടുതലും ശ്രദ്ധ പുലർത്തുന്നത് വ്യക്തികളുടെ ശാരീരിക സ്വതന്ത്ര്യത്തിനാണ്. വിവാഹ ബന്ധത്തിലായാലും അതിന് പ്രധാന്യമുണ്ട്. ശാരീരിക അടുപ്പം എന്നത് പരസ്പരമുള്ള മനസിലാക്കലിലും ബഹുമാനത്തിലും ഊന്നിയുള്ളതാകണം' കോടതി വ്യക്തമാക്കി. ഇതിനു മുമ്പും യുവാവിനെതിരേ ഇത്തരത്തിലുള്ള ആരോപണം ഉണ്ടായിട്ടുണ്ടെന്ന് കോടതി പറഞ്ഞു. യുവാവിന്റെ ആദ്യ ഭാര്യ ഇയാൾക്കെതിരേ സമാന രീതിയിലുള്ള ആരോപണങ്ങൾ ഉന്നയിച്ചിരുന്നെന്നും കോടതി കൂട്ടിചേർത്തു.
.jpg)


