ഒഴിഞ്ഞ ട്രെയിനിൽ 55 കാരിയെ പീഡിപ്പിച്ചു; റെയിൽവേ പോർട്ടർ അറസ്റ്റിൽ

train
train

മുംബൈ: മുംബൈ ബാന്ദ്ര റെയിൽവേ സ്റ്റേഷനിൽ ഒഴിഞ്ഞ ട്രെയിനിൽ 55 കാരിക്ക് പീഡനം . ഫെബ്രുവരി ഒന്ന് ശനിയാഴ്ച രാത്രിയായിരുന്നു സംഭവം. ഹരിദ്വാറിൽ നിന്ന് ബാന്ദ്രയിലെത്തിയതായിരുന്നു ഇവർ. കൂടെ ഒരു ബന്ധുവും ഉണ്ടായിരുന്നു. അയാൾ മറ്റെന്തോ ആവശ്യത്തിനുവേണ്ടി പ്ലാറ്റ്ഫോമിന് പുറത്തേക്കിറങ്ങയപ്പോഴാണ് സ്ത്രീ ആക്രമിക്കപ്പെട്ടത്.

ബന്ധു പുറത്തേക്കുപോയ സമയം യുവതി പ്ലാറ്റ്ഫോമിൽ കിടന്നുറങ്ങി. അൽപ്പ സമയത്തിനു ശേഷം ഉണർന്ന സ്ത്രീ മുന്നിലുണ്ടായിരുന്ന ട്രെയിനിൻറെ ഒരു കോച്ചിലേക്ക് കയറുകയും വിശ്രമിക്കുകയുമായിരുന്നു. ഈ സമയത്താണ് ട്രെയിനിൽ ഉണ്ടായിരുന്ന പോർട്ടർ സ്ത്രീയെ പീഡിപ്പിച്ചത്. ബന്ധു തിരിച്ചെത്തിയപ്പോൾ സ്ത്രീ ആക്രമിക്കപ്പെടുകയായിരുന്നു. ബന്ധുവിനെ കണ്ടതും പ്രതി ഓടി രക്ഷപ്പെട്ടു.

ക്രൂരമായ ഈ സംഭവത്തിന് ശേഷം പീഡനത്തിനിരയായ സ്ത്രീ ബാന്ദ്ര ജിആർപി സ്റ്റേഷനിൽ എത്തി പരാതി നൽകി.  നിരവധി സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചതിന് ശേഷമാണ് പ്രതിയെ അറസ്റ്റ് ചെയ്യാൻ സാധിച്ചതെന്ന് പൊലീസ് വ്യക്തമാക്കി.

Tags