രണ്‍വീര്‍ സിംഗിന് ആശ്വാസം; അറസ്റ്റ് തടഞ്ഞ് കര്‍ണാടക ഹൈക്കോടതി

ranbeer

ഗോവ ഫിലിം ഫെസ്റ്റിവലിന്റെ സമാപന ചടങ്ങില്‍ കാന്താരയിലെ ദൈവ സങ്കല്പവുമായി ബന്ധപ്പെട്ട നടത്തിയ അനുകരണമാണ് നടന് വിനയായത്.

കാന്താരയിലെ ദൈവസങ്കല്‍പത്തെ അപമാനിച്ചെന്ന പരാതിയില്‍. ബോളിവുഡ് താരം രണ്‍വീർ സിംഗിന്റെ അറസ്റ്റ് തടഞ്ഞ് കർണാടക ഹൈക്കോടതി.കേസില്‍ വീണ്ടും വാദം കേള്‍ക്കും വരെയാണ് അറസ്റ്റ് തടഞ്ഞത്. FIR റദ്ദാക്കണമെന്നാവശ്യപ്പെട്ട് സമർപ്പിച്ച ഹർജിയിലാണ് ഇടപെടല്‍.

കഴിഞ്ഞ ദിവസമാണ് രണ്‍വീർ സിംഗ് കർണാടക ഹൈക്കോടതിയെ സമീപിച്ചത്.ഗോവ ഫിലിം ഫെസ്റ്റിവലിന്റെ സമാപന ചടങ്ങില്‍ കാന്താരയിലെ ദൈവ സങ്കല്പവുമായി ബന്ധപ്പെട്ട നടത്തിയ അനുകരണമാണ് നടന് വിനയായത്. മതവികാരം വ്രണപ്പെടുത്തിയെന്ന പേരില്‍ ബംഗളുരു പൊലീസാണ് കേസെടുത്തത്. ബംഗളൂരുവില്‍ പ്രവർത്തിക്കുന്ന അഭിഭാഷകനായ പ്രശാന്ത് മെത്തല്‍ ആണ് പരാതി നല്‍കിയത്.

tRootC1469263">

അന്വേഷണവുമായി സഹകരിക്കണമെന്ന് രണ്‍വീർ സിംഗ് അറിയിച്ചിട്ടുണ്ട്. രണ്‍വീറിനെതിരായ പരാതി ഗൗരവമുള്ളതെന്നായിരുന്നു ജസ്റ്റിസ് നാഗപ്രസന്നയുടെ നിരീക്ഷണം. ഒരു സംസ്ഥാനത്തെ ജനതയുടെ വികാരങ്ങളെ ഹനിച്ചത് ശരിയായില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. കേസില്‍ മാർച്ച്‌ 2ന് വീണ്ടും വാദം കേള്‍ക്കും

 

Tags