അയോധ്യ രാമക്ഷേത്രത്തിലെ സംഭവാന കൊള്ള: അന്വേഷണം ഊര്‍ജിതം

ayodhya

3500 കോടി രൂപ പണത്തിന് പുറമേ സ്വര്‍ണ്ണം, വെള്ളി വിലപിടിപ്പുള്ള വസ്തുക്കള്‍ എന്നിവയും ക്ഷേത്രത്തില്‍ സംഭാവനയായി ലഭിച്ചിരുന്നു. എന്നാല്‍ ഇവയ്‌ക്കൊന്നും കൃത്യമായ രേഖകള്‍ ഇല്ലെന്നാണ് പ്രത്യേക അന്വേഷണ സംഘത്തിന്റെ കണ്ടെത്തല്‍

അയോധ്യ രാമക്ഷേത്രത്തിലെ സംഭവാന കൊള്ളയില്‍ അന്വേഷണം ഊര്‍ജിതമാക്കി എസ്‌ഐടി. ക്ഷേത്ര ട്രസ്റ്റ് അംഗങ്ങള്‍ അടക്കം 17പേരെ പ്രതികളാക്കിയതായി റിപ്പോര്‍ട്ട്. വിഎച്ച്പി ഉപാധ്യക്ഷനും ട്രസ്റ്റ് ജനറല്‍ സെക്രട്ടറിയുമായ ചമ്പത് റായിക്കെതിരെ കേസെടുത്തേക്കും.കൂടുതല്‍ അന്വേഷണത്തിനായി എസ്‌ഐടി വീണ്ടും അയോധ്യയില്‍ എത്തി. ചമ്പത് റായിയുടെ വിശ്വസ്തന്‍ കൂടിയായ രാംശങ്കര്‍ യാദവിന്റെ കൈവശം നിന്ന് സംഭാവനപ്പെട്ടികളുടെ താക്കോലുകള്‍ കണ്ടെത്തിയതായി ആണ് വിവരം.

3500 കോടി രൂപ പണത്തിന് പുറമേ സ്വര്‍ണ്ണം, വെള്ളി വിലപിടിപ്പുള്ള വസ്തുക്കള്‍ എന്നിവയും ക്ഷേത്രത്തില്‍ സംഭാവനയായി ലഭിച്ചിരുന്നു. എന്നാല്‍ ഇവയ്‌ക്കൊന്നും കൃത്യമായ രേഖകള്‍ ഇല്ലെന്നാണ് പ്രത്യേക അന്വേഷണ സംഘത്തിന്റെ കണ്ടെത്തല്‍. സംഭാവന എണ്ണിത്തിട്ടപ്പെടുത്തുന്നതില്‍ ക്രമക്കേട് നടന്നതായി അന്വേഷണ സംഘം കണ്ടെത്തി. ക്ഷേത്ര ട്രസ്റ്റ് പുനഃസംഘടിപ്പിക്കണം എന്നും പ്രാഥമിക റിപ്പോര്‍ട്ടില്‍ പ്രത്യേക അന്വേഷണസംഘം ശുപാര്‍ശ ചെയ്തു.

Tags