അയോധ്യ രാമക്ഷേത്രത്തിലെ സംഭാവന വിവാദം ; തെളിവുള്ളവള്‍ ഹാജരാക്കണമെന്ന് യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥ്
കര്‍സേവകര്‍ക്ക് നേരെ വെടിയുതിര്‍ത്തവരാണ് ഇപ്പോള്‍ പ്രസംഗിക്കുന്നതെന്നും അഖിലേഷിന് മറുപടിയായി യോഗി പറഞ്ഞു.
അയോധ്യ രാമക്ഷേത്രത്തിലെ സംഭാവന വിവാദത്തില്‍ തെളിവുള്ളവര്‍ ഹാജരാക്കണമെന്ന് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. ആരോപണം അന്വേഷിക്കാനായി പ്രത്യേക അന്വേഷണ സംഘത്തെ രൂപീകരിച്ചു. ഇതിലൂടെ സത്യം എന്തെന്ന് വ്യക്തമാകും. കര്‍സേവകര്‍ക്ക് നേരെ വെടിയുതിര്‍ത്തവരാണ് ഇപ്പോള്‍ പ്രസംഗിക്കുന്നതെന്നും അഖിലേഷിന് മറുപടിയായി യോഗി പറഞ്ഞു. വിവാദങ്ങള്‍ക്കിടെ രാമക്ഷേത്രം സന്ദര്‍ശിച്ചാണ് യോഗി ആദിത്യനാഥിന്റെ പ്രസ്താവന.
അയോധ്യയിലെ രാമക്ഷേത്രത്തില്‍ ലഭിക്കുന്ന കോടിക്കണക്കിന് രൂപയുടെ സംഭാവനകളില്‍ തട്ടിപ്പ് നടന്നിട്ടുണ്ടെന്ന ആരോപണങ്ങളെ തുടര്‍ന്ന്, ഉത്തര്‍പ്രദേശ് സര്‍ക്കാര്‍ രൂപീകരിച്ച പ്രത്യേക അന്വേഷണ സംഘം ക്ഷേത്രത്തില്‍ വിശദമായ പരിശോധന ആരംഭിച്ചിരുന്നു. ക്ഷേത്രത്തിലെ സംഭാവന പെട്ടികള്‍ തുറക്കുന്നത് മുതല്‍ പണം ബാങ്കില്‍ നിക്ഷേപിക്കുന്നത് വരെയുള്ള മുഴുവന്‍ പ്രക്രിയകളും അന്വേഷണ സംഘം അതീവ സൂക്ഷ്മമായി വിലയിരുത്തി. ലഖ്നൗ ഡിവിഷണല്‍ കമ്മീഷണര്‍ വിജയ് വിശ്വാസ് പന്തിന്റെ നേതൃത്വത്തിലുള്ള മൂന്നംഗ സംഘം ക്ഷേത്രത്തിലെത്തി 8 മണിക്കൂറിലേറെ നേരമാണ് പരിശോധന നടത്തിയത്.
.jpg)

