ഗുജറാത്തിലെ സ്റ്റാച്യു ഓഫ് യൂണിറ്റിയുടെ സൃഷ്ടാവ് രാം സുതൻ അന്തരിച്ചു
മഹാത്മാഗാന്ധിയുടെ പ്രതിമകളും പാർലമെന്റ് വളപ്പില്‍ കുതിരപ്പുറത്ത് സവാരി ചെയ്യുന്ന ഛത്രപതി ശിവാജിയുടെ പ്രതിമകളും അദ്ദേഹത്തിന്റെ ഏറ്റവും മികച്ച സൃഷ്ടികളില്‍ ഉള്‍പ്പെട്ടതാണ്
ലോകത്തിലെ ഏറ്റവും ഉയരം കൂടിയ പ്രതിമയായ ഗുജറാത്തിലെ സ്റ്റാച്യു ഓഫ് യൂണിറ്റി സൃഷ്ടാവും പ്രശസ്ത ഇന്ത്യൻ ശില്പിയുമായ രാം സുതാർ (100) അന്തരിച്ചു.നോയിഡയിലെ വസതിയിലായിരുന്നു അന്ത്യം. വാർദ്ധക്യസഹജമായ അസുഖങ്ങളാല്‍ കിടപ്പിലായിരുന്നു. ഡിസംബർ 17 ന് അർദ്ധരാത്രി ഞങ്ങളുടെ വസതിയില്‍ എന്റെ പിതാവ് ശ്രീ റാം വഞ്ചി സുതാറിന്റെ നിര്യാണം അഗാധമായ ദുഃഖത്തോടെ നിങ്ങളെ അറിയിക്കുന്നുവെന്ന് മകൻ അനില്‍ സുതാർ പ്രസ്താവനയില്‍ പറഞ്ഞു.
tRootC1469263">മഹാത്മാഗാന്ധിയുടെ പ്രതിമകളും പാർലമെന്റ് വളപ്പില്‍ കുതിരപ്പുറത്ത് സവാരി ചെയ്യുന്ന ഛത്രപതി ശിവാജിയുടെ പ്രതിമകളും അദ്ദേഹത്തിന്റെ ഏറ്റവും മികച്ച സൃഷ്ടികളില്‍ ഉള്‍പ്പെട്ടതാണ്. രാജ്യത്തിന്റെ ആദ്യത്തെ ഉപപ്രധാനമന്ത്രിയായ സർദാർ വല്ലഭ്ഭായ് പട്ടേലിനെ ആദരിക്കുന്ന സ്റ്റാച്യു ഓഫ് യൂണിറ്റി ലോകത്തിന്റെ ചരിത്രത്താളുകളില്‍ ഇടംപിടിച്ച പ്രതിമയാണ്. പത്മശ്രീയും പത്മഭൂഷണും നല്‍കി രാജ്യം അദ്ദേഹത്തെ ആദരിച്ചിരുന്നു.
.jpg)


