'രാജീവ് ഗാന്ധി കൊല്ലപ്പെട്ടത് സുരക്ഷ മനഃപൂർവം പിൻവലിച്ചതുകൊണ്ട് ;രാഹുൽ ഗാന്ധി

Rahul Gandhi hits out at Punjab CM Bhagwant Mann; AAP hits back at alcohol allegations

അന്നത്തെ തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ രാജീവിന്‍റെ സുരക്ഷയിൽ രാഹുൽ പലപ്പോഴും ആശങ്ക പങ്കുവച്ചിരുന്നതായി സോണിയ ഗാന്ധിയും വെളിപ്പെടുത്തി

ഡൽഹി: മുൻ പ്രധാനമന്ത്രി രാജീവ് ഗാന്ധി കൊല്ലപ്പെട്ടത് സുരക്ഷ മനഃപൂർവം പിൻവലിച്ചതുകൊണ്ടാണെന്ന് രാഹുൽ ഗാന്ധി.സുരക്ഷ പിൻവലിച്ചതിന് പിന്നിൽ പ്രത്യേക ഉദ്ദേശലക്ഷ്യങ്ങളുണ്ടായിരുന്നുവെന്നും രാജീവ് ഗാന്ധി കൊല്ലപ്പെടാനുള്ള സാഹചര്യം സൃഷ്ടിക്കപ്പെടുകയായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. ഈ സാഹചര്യം സൃഷ്ടിക്കപ്പെട്ടതുകൊണ്ടാണ് രാജീവ് കൊല്ലപ്പെട്ടതെന്നും രാഹുൽ ചൂണ്ടിക്കാട്ടി

സോണിയ ഗാന്ധിയുടെ ‘ബിലോങ്ങിങ്: എ ജേർണി ഓഫ് ലൗ’ എന്ന പുസ്തകവുമായി ബന്ധപ്പെട്ട് സോണിയ ഗാന്ധി, പ്രിയങ്ക ഗാന്ധി എന്നിവർക്കൊപ്പം നടത്തിയ ചർച്ചയിലാണ് രാഹുൽ ഗാന്ധിയുടെ ഈ വെളിപ്പെടുത്തൽ.സു1991 ൽ ചന്ദ്രശേഖ‍ർ സർക്കാരിനുള്ള പിന്തുണ കോൺഗ്രസ് പിൻവലിച്ചതിന് പിന്നാലയാണ് രാജീവ് ഗാന്ധിക്കുള്ള സുരക്ഷ കേന്ദ്രം പിൻവലിച്ചത്.

അന്നത്തെ തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ രാജീവിന്‍റെ സുരക്ഷയിൽ രാഹുൽ പലപ്പോഴും ആശങ്ക പങ്കുവച്ചിരുന്നതായി സോണിയ ഗാന്ധിയും വെളിപ്പെടുത്തി. ഓപ്പൺ ജീപ്പിലിരുന്നുള്ള രാജീവ് ഗാന്ധിയുടെ ബിഹാറിലെ തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ കല്ലേറുണ്ടായതടക്കം അവർ ചൂണ്ടിക്കാട്ടി.അന്ന് രാജീവിനൊപ്പം ഉണ്ടായിരുന്ന രാഹുൽ വീട്ടിലെത്തിയ ശേഷം പിതാവിന്‍റെ സുരക്ഷയിൽ ആശങ്ക പങ്കുവച്ചതായും സോണിയ ഓർമ്മിച്ചു. 

Tags