രാജസ്ഥാനിൽ വൈദ്യുത ലൈനിൽ നിന്ന് ഷോക്കേറ്റ് മൂന്ന് യുവാക്കൾക്ക് ദാരുണാന്ത‍്യം

shocked death

 ജയ്പൂർ: രാജസ്ഥാനിലെ കരോളി ജില്ലയിൽ വൈദ്യുത ലൈനിൽ നിന്ന് ഷോക്കേറ്റ് മൂന്ന് യുവാക്കൾക്ക് ദാരുണാന്ത‍്യം. അഖാഡ ഗ്രാമവാസികളായ രാംബാബു, വിഷ്ണു, ചൗബെ ജാതവ് എന്നിവരാണ് മരിച്ചത്. തിങ്കളാഴ്ചയാണ് സംഭവം. തോദാഭിം മേഖലയിലെ ഭോപ്പാർ ഗ്രാമത്തിന് സമീപമുള്ള നദിക്കരയിലാണ് അപകടമുണ്ടായത്. 

ബൈക്കിൽ യാത്ര ചെയ്യുകയായിരുന്ന യുവാക്കൾ റോഡിൽ പൊട്ടിക്കിടന്നിരുന്ന ഹൈടെൻഷൻ ലൈനിൽ അറിയാതെ കയറുകയായിരുന്നു. വൈദ്യുതാഘാതമേറ്റതിന് പിന്നാലെ ബൈക്ക് കത്തിനശിച്ചു. മൂന്നുപേരും സംഭവസ്ഥലത്തുതന്നെ മരിച്ചതായി തോദാഭിം ഡി.എസ്.പി മുരാരി ലാൽ മീണ അറിയിച്ചു. മൃതദേഹങ്ങൾ പോസ്റ്റുമോർട്ടത്തിനായി അയച്ചിട്ടുണ്ടെന്നും നടപടികൾക്ക് ശേഷം ബന്ധുക്കൾക്ക് വിട്ടുനൽകുമെന്നും പൊലീസ് അറിയിച്ചു.

Tags