മഴക്കെടുതി രൂക്ഷം; രണ്ടുദിവസം കൂടി അതിശക്തമായ മഴ തുടരുമെന്നാണ് കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം

RAIN

അസമിലെ പ്രളയത്തില്‍ മരണസംഖ്യ 87 ആയി. സംസ്ഥാനത്തെ മിക്ക വെള്ളക്കെട്ടുള്ള പ്രദേശങ്ങളില്‍ നിന്നും വെള്ളം ഇറങ്ങിത്തുടങ്ങിയെങ്കിലും 7 ജില്ലകളിലായി 1.28 ലക്ഷം ആളുകള്‍ ഇപ്പോഴും ദുരിതബാധിതരായി തുടരുകയാണ്. 

ന്യൂഡൽഹി: രാജ്യത്ത് മഴ കനക്കുന്നു. വിവിധ സംസ്ഥാനങ്ങളില്‍ മഴക്കെടുതി രൂക്ഷമായി തുടരുകയാണ്.രണ്ടുദിവസം കൂടി അതിശക്തമായ മഴ തുടരുമെന്നാണ് കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചിരിക്കുന്നത്.

അസമിലെ പ്രളയത്തില്‍ മരണസംഖ്യ 87 ആയി. സംസ്ഥാനത്തെ മിക്ക വെള്ളക്കെട്ടുള്ള പ്രദേശങ്ങളില്‍ നിന്നും വെള്ളം ഇറങ്ങിത്തുടങ്ങിയെങ്കിലും 7 ജില്ലകളിലായി 1.28 ലക്ഷം ആളുകള്‍ ഇപ്പോഴും ദുരിതബാധിതരായി തുടരുകയാണ്. 

അസം, മേഘാലയ, ഉത്തര്‍പ്രദേശ്, മഹാരാഷ്ട്ര, കേരളം ഉൾപ്പടെയുള്ള സംസ്ഥാനങ്ങളില്‍ കനത്ത മഴയ്ക്കും ഇടിമിന്നലിനും സാധ്യതയുള്ളതായി കേന്ദ്ര കാലാവസ്ഥാ വകുപ്പ് (ഐഎംഡി) മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.

ഓഗസ്റ്റ് 5 ബുധനാഴ്ചയിലെ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ പ്രവചനം അനുസരിച്ച് മുന്നറിയിപ്പ് നൽകിയ പ്രദേശങ്ങളിൽ മണിക്കൂറില്‍ 35 കിലോമീറ്റര്‍ വേഗതയിലുള്ള കാറ്റിനും ഇടിമിന്നലോട് കൂടിയ മഴയ്ക്കും സാധ്യതയുണ്ടെന്ന് അറിയിപ്പ് നൽകിയിട്ടുണ്ട്

. ഇന്ത്യയുടെ ചില ഭാഗങ്ങളില്‍ മണ്‍സൂണ്‍ ശക്തി പ്രാപിക്കുന്നതിനാലാണ് വിവിധ സംസ്ഥാനങ്ങളില്‍ കനത്ത മഴയ്ക്കും കൊടുങ്കാറ്റിനും സാധ്യയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നൽകിയിരിക്കുന്നത്.

Tags